തീവ്ര വർഗ്ഗീയവാദികൾ ക്രിസ്തീയ പ്രാർത്ഥനക്കൂട്ടത്തിൽ നടത്തിയ ആക്രമണത്തിൽ വിശ്വാസിയുടെ കർണ്ണപുടം തകർന്നു

0 805

ഹൈദരാബാദ്: ഹൈദരാബാദിനടുത്ത്
നടന്ന പ്രാർത്ഥനാ യോഗത്തിൽ പങ്കെടുത്ത ഒരു കൂട്ടം ക്രിസ്ത്യാനികളെ തീവ്ര ദേശീയവാദികൾ ക്രൂരമായി ആക്രമിച്ചു, ഒരു വിശ്വാസിയുടെ ചെവി പൂർണ്ണമായും തകർത്തു.

Download ShalomBeats Radio 

Android App  | IOS App 

“പെർസിക്യൂഷർ വാച്ച്ഡോഗ് ഇന്റർനാഷണൽ” പ്രകാരം, നവംബർ 4-ാം തീയതി ഹൈദരാബാദിലെ മീർ‌പേട്ട് പരിസരത്താണ് ആക്രമണം നടന്നത്. 50 കാരിയായ സാധ്യ എന്നു പേരുള്ള സഹോദരി സഭയിലെ നിരവധി അംഗങ്ങളെ വീട്ടിൽ പ്രാർത്ഥനാ യോഗത്തിലേക്ക് ക്ഷണിച്ചിരുന്നു. “യോഗത്തിന് മുമ്പ് ഹിന്ദു വിശ്വാസിയായ ഭൂവുടമയിൽ നിന്ന് അനുമതി ലഭിച്ചിരുന്നുവെന്ന് സിസ്റ്റർ പറഞ്ഞു. പ്രാർത്ഥനാ യോഗത്തെക്കുറിച്ച് ഭൂവുടമ പ്രാദേശിക ദേശീയവാദികളോട് പറഞ്ഞതായിരിക്കാം” പങ്കെടുത്തവരിൽ ഒരാളായ പാസ്റ്റർ സ്റ്റീവൻ ഹാനോക് ഐസിസിയോട് പറഞ്ഞു.

ക്രിസ്ത്യാനികൾ ‘സാധ്യ’യുടെ വീട്ടിൽ തടിച്ചുകൂടിയതിനുശേഷം, അക്രമാസക്തരായ15 ഓളം ദേശീയവാദികൾ വീട്ടിൽ അതിക്രമിച്ച് കയറി ആരാധകരെ ദണ്ഡുകളും വടികളും ഉപയോഗിച്ച് ആക്രമിച്ചു. പാസ്റ്റർ ഹാനോക്കിനെ വീട്ടിൽ നിന്ന് വലിച്ചിഴച്ചുകൊണ്ട് വീട്ടുടമയും ആക്രമണത്തിൽ പങ്കുചേർന്നു. “അവർ ഞങ്ങളെ കത്തിക്കാൻ തയ്യാറായി വന്നതായിരുന്നു,” ഹാനോക് ഐസിസിയോട് പറഞ്ഞു. “മോട്ടോർ ബൈക്കിന്റെ ഇന്ധന ടാങ്കിൽ നിന്ന് സംഘത്തിൽ നിന്നുള്ള ഒരാൾ പെട്രോൾ പുറത്തെടുക്കുന്നതും മറ്റുള്ളവർ കത്തിക്കാൻ തയ്യാറാകുന്നം ഞാൻ അറിഞ്ഞു.”

“ഇതെല്ലാം നടക്കുമ്പോൾ ഞാൻ പരിഭ്രാന്തരായി. 30 മിനിറ്റോളം ആക്രമണം തുടർന്നു, പക്ഷേ എങ്ങനെയോ ഞങ്ങൾക്ക് വിവിധ ദിശകളിലൂടെ ഓടി പോലീസ് സ്റ്റേഷനിൽ എത്താൻ കഴിഞ്ഞു”. ആക്രമണത്തിൽ നിരവധി വിശ്വാസികൾക്ക് പരിക്കേറ്റു. ജാനയ്യ എന്ന ക്രിസ്ത്യൻ പുരുഷന്റെ ചെവി പൂർണ്ണമായും അടിച്ചു തകർത്തു, അന്നമ്മ എന്ന ക്രിസ്ത്യൻ സ്ത്രീക്ക് ആറ് പല്ലുകൾ നഷ്ടപ്പെട്ടു, പാസ്റ്റർ ഹാനോക്കിന്റെ കാറും തകർത്തു.

ആക്രമണത്തിനിരയായവർ അപ്പോൾ തന്നെ പ്രാദേശിക പൊലീസിൽ പരാതി നൽകുകയും തീവ്രവാദികൾക്കെതിരെ പ്രഥമ വിവര റിപ്പോർട്ട് (എഫ്ഐആർ നമ്പർ 773/2020) സമർപ്പിക്കുകയും ചെയ്തു. ആക്രമണത്തിൽ പങ്കുള്ള അഞ്ചുപേരെ ജയിലിലടച്ചു എന്നും ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ അറിയിച്ചു.

You might also like
Comments
Loading...