ഇന്തോനേഷ്യയിൽ വർഗ്ഗീയ തീവ്രവാദി ആരാധനാലയവും വീടുകളും തീയിട്ടു, നാലുപേരെ കൊലപ്പെടുത്തി

0 501

സുലവേസി: നവംബർ 27 ന്, ഇന്തോനേഷ്യയിലെ മധ്യ സുലവേസിയിലുള്ള സാൽ‌വേഷൻ ആർ‌മിയുടെ പ്രവർത്തന കേന്ദ്രം തീവ്രവാദി ആക്രമിച്ചതായി ഇന്റർനാഷണൽ ക്രിസ്ത്യൻ കൺ‌സേൺ (ഐ‌സി‌സി) റിപ്പോർട്ടു ചെയ്തു. നാലുപേരെ കൊലപ്പെടുത്തി.

രാവിലെ എട്ടുമണിയോടെയാണ്, സെൻട്രൽ സുലവേസിയിലെ സിജി റീജൻസിയിൽ സ്ഥിതിചെയ്യുന്ന ലെവോനു ലെംബന്റോംഗോയിലെ സാൽ‌വേഷൻ ആർമിയുടെ പൊതുസേവന കാര്യാലയമായും പ്രവർത്തിക്കുന്ന കേന്ദ്രം, തീവ്രവാദി ആക്രമിച്ചത്.

Download ShalomBeats Radio 

Android App  | IOS App 

അവിടുത്തെ ആരാധനാ കേന്ദ്രം തീയിട്ട ശേഷം ക്യാപ്റ്റൻ അർനിയാന്റോ, മിസ്സിസ് എംപാപ, ലെഫ്റ്റനന്റ് അബ്രാം കാക്കോയെയും ഭാര്യയെയും ആക്രമിക്കുകയും സഭാംഗങ്ങളുടെ ആറ് വീടുകളും കത്തിക്കുകയും ചെയ്തു. ആക്രമിക്കപ്പെട്ടവരിൽ നാല് പേരിൽ മൂന്ന് പേരെ വെട്ടിക്കൊലപ്പെടുത്തി. ഒരാളെ ചുട്ടുകൊന്നു.

ആശയവിനിമയവും ഗതാഗതവും പരിമിതപ്പെട്ടിരിക്കുന്ന വന മേഖലലാണ് ലെംബന്റോംഗോ സ്ഥിതി ചെയ്യുന്നത്. ആക്രമണത്തിന്റെ വിശദാംശങ്ങളെക്കുറിച്ച് കൂടുതലറിയാൻ ഐസിസി തുടർനടപടികൾ തുടരും. സാൽ‌വേഷൻ ആർമി “ഇരകളുടെ കുടുംബത്തിനും സഭയ്ക്കും പ്രദേശത്തിന്റെ സമാധാനത്തിനും വേണ്ടി” പ്രാർത്ഥന ആവശ്യപ്പെട്ടിട്ടുണ്ട്.

തീവ്രവാദിയാൽ ക്രൂരമായി കൊല ചെയ്യപ്പെട്ട ഇന്തോനേഷ്യൻ സഹോദരങ്ങളുടെ മരണത്തിൽ ഐസിസി അനുശോചിക്കുന്നു എന്നും ഇന്തോനേഷ്യൻ സർക്കാരിനോട് അദ്ദേഹത്തിന് ഉത്തരവാദിത്തമുണ്ടാക്കാനും ആവശ്യമായ നീതി നടപ്പാക്കാനും ഞങ്ങൾ അഭ്യർത്ഥിക്കുന്നതായും തെക്കുകിഴക്കൻ ഏഷ്യയിലെ ഐസിസിയുടെ റീജിയണൽ മാനേജർ ഗിന ഗോ പറഞ്ഞു. മതപരമായ ഐക്യവും സഹിഷ്ണുതയും പ്രോത്സാഹിപ്പിക്കുന്നു എന്ന് അഭിമാനിക്കുന്ന രാജ്യത്ത് ഇത്തരം വിവേകശൂന്യമായ പ്രവൃത്തി സഹിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

You might also like
Comments
Loading...