അമേരിക്കയിലെ പെന്‍സില്‍വാനിയയില്‍ ജൂതപ്പള്ളിയിൽ വെടിവെപ്പ്

0 980

പെന്‍സില്‍വാനിയ: അമേരിക്കയിലെ പെന്‍സില്‍വാനിയയില്‍ ജൂതപ്പള്ളിയിലുണ്ടായ വെടിവെപ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടു

പിറ്റ്സ്ബര്‍ഗ് നഗരത്തിലുള്ള ജൂതപ്പള്ളിയില്‍ പ്രാദേശിക സമയം 10 മണിയോടെയാണ് വെടിവെപ്പുണ്ടായത്. വെടിവെപ്പ് നടത്തിയ അക്രമി പോലീസിനു മുന്നില്‍ കീഴടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായും വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്.

Download ShalomBeats Radio 

Android App  | IOS App 

നാലുപേര്‍ കൊല്ലപ്പെട്ടുവെന്നാണ് പ്രാദേശിക ടെലിവിഷന്‍ ചാനലുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. എന്നാല്‍ എട്ടുപേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ആദ്യം പുറത്തുവന്നിരുന്നു. അക്രമിയുടെ ലക്ഷ്യം എന്താണെന്ന് വ്യക്തമായിട്ടില്ല. വെടിവെപ്പ് നടന്ന സമയത്ത് നിരവധിപേര്‍ സിനഗോഗില്‍ ഉണ്ടായിരുന്നു. അക്രമത്തെ തുടര്‍ന്ന് ആളുകളെ പോലീസ് അവിടെനിന്ന് ഒഴിപ്പിച്ചു. അക്രമിയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്കും വെടിയേറ്റിട്ടുണ്ട്

You might also like
Comments
Loading...