ഇന്തോനേഷ്യയിൽ വിമാനം കടലിൽ തകർന്നുവീണു

0 2,417

ജക്കാർത്ത: ഇന്തോനേഷ്യയിൽ പറന്നുയർന്ന വിമാനം തകർന്നുവീണു. തലസ്ഥാനമായ ജക്കാർത്തയിൽ നിന്ന് പംഗ്കൽ പിനാംഗിലേക്ക് പോയ ലയൺ ബോയിങ് 737-800 വിമാനമാണ് തകർന്നത്. വിമാനം കടലിൽ പതിച്ചതായാണ് സൂചന. പറന്നുയർന്ന് മിനിട്ടുകൾക്കകം വിമാനത്തിന് എയർട്രാഫിക് കൺട്രോളുമായുള്ള ബന്ധം നഷ്ടമാകുകയായിരുന്നു. വിമാനത്തിൽ 178 യാത്രക്കാരുണ്ടായിരുന്നുവെന്നാണ് വിവരം. രാവിലെ 6.30ന് പറന്നുയർന്ന വിമാനവുമായുള്ള ബന്ധം 13 മിനുട്ടിനകം വിച്ഛേദിക്കപ്പെട്ടുവെന്നാണ് റിപ്പോർ‌ട്ടുകൾ.

7.20ന് ബംഗ്കാ- ബെലിതംഗിൽ ഇറങ്ങേണ്ടതായിരുന്നു വിമാനം. തകരുന്നതിന് മുന്പ് പൈലറ്റ് അപായസൂചനയൊന്നും നൽകിയിരുന്നില്ലെന്നാണ് റിപ്പോർട്ട്. വിമാനം തകരാനുണ്ടായ കാരണവും അറിവായിട്ടില്ല

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...