ബ്രിട്ടണിൽ ഫൈസറിന്റെ കോവിഡ് വാക്സിൻ കുത്തിവയ്പ് ആരംഭിച്ചു: ആദ്യത്തേത് തൊണ്ണൂറുകാരി മുത്തശ്ശിക്ക്

0 451

ലണ്ടൻ: ബ്രിട്ടണില്‍ ഫൈസറിന്റെ കോവിഡ് വാക്സിന്‍ കുത്തിവെപ്പ് ആരംഭിച്ചു. തൊണ്ണൂറു വയസ്സുള്ള മാര്‍ഗരറ്റ് കീനന്‍ എന്ന മുത്തശ്ശിയാണ് പരീക്ഷണ ഘട്ടത്തിനു ശേഷം ആദ്യമായി വാക്‌സിന്‍ സ്വീകരിക്കുന്ന ആള്‍. വാക്‌സിന്‍ സ്വീകരിക്കുന്ന ആദ്യത്തെ വ്യക്തിയാകാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് അവര്‍ പറഞ്ഞു. വടക്കൻ അയർലൻഡിലെ എന്നിസ്കില്ലനിൽ നിന്നുള്ള മാർഗരറ്റ്, ലണ്ടൻ സമയം രാവിലെ 6.30ന് കവെൻട്രിയിലെ യൂണിവേഴ്സിറ്റി ആശുപത്രിയിൽനിന്നാണു കോവിഡ് വാക്സിൻ സ്വീകരിച്ചത്.

Download ShalomBeats Radio 

Android App  | IOS App 

കോവിഡിനെതിരായുള്ള വാക്‌സിന്‍ പൊതുജനങ്ങള്‍ക്ക് വിതരണം ആരംഭിച്ച ആദ്യത്തെ പടിഞ്ഞാറന്‍ രാജ്യമാണ് ബ്രിട്ടണ്‍. ഫൈസറും ബയോണ്‍ടെക്കും ചേര്‍ന്ന് വികസപ്പിച്ച് ഉത്പാദിപ്പിക്കുന്ന വാക്‌സിനാണ് ബ്രിട്ടണ്‍ നല്‍കുന്നത്. പൊതുജനങ്ങള്‍ക്കുള്ള വിതരണത്തിനായി ബ്രിട്ടണ്‍ 40 ദശലക്ഷം ഡോസ് വാക്‌സിന്‍ ആണ് ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്. ഇന്ത്യയിൽ പൂനെ സീറം ഇൻസ്റ്റിറ്റ്യൂട്ട് ആണ് ഉൽപാദനം നടത്തുന്നതിനും വിതരണത്തിനും അനുമതി നേടിയിരിക്കുന്നത്.

You might also like
Comments
Loading...