നൈജീരിയയിൽ നൂറുകണക്കിന് സ്കൂൾ വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോയി

0 545

കട്സിന, നൈജീരിയ: ഡിസംബർ 11 വെള്ളിയാഴ്ച നൈജീരിയയിലെ കട്സിന സംസ്ഥാനത്തുള്ള ഒരു സെക്കൻഡറി സ്കൂളിൽ തോക്കുധാരികൾ അതിക്രമിച്ചു കയറി 600 – ഓളം വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോയതായി ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ റിപ്പോർട്ടു ചെയ്യുന്നു. കൻകറ ടൗണിലുള്ള സർക്കാർ സയൻസ് സെക്കൻഡറി സ്കൂളിൽ ആയിരത്തോളം വിദ്യാർത്ഥികൾ സ്ഥിരമായി താമസിച്ച് പഠിക്കുന്നുണ്ട്.

Download ShalomBeats Radio 

Android App  | IOS App 

അന്ന് എത്ര വിദ്യാർത്ഥികൾ അവിടെയുണ്ടായിരുന്നുവെന്ന് വ്യക്തമല്ലെങ്കിലും തോക്കുധാരികൾ 600 ലധികം വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോയതായി കരുതുന്നു. ആ രാത്രി മുതൽ ഇരുന്നൂറോളം വിദ്യാർത്ഥികൾക്ക് രക്ഷപ്പെട്ട് തിരികെ നാട്ടിലേക്ക് മടങ്ങാൻ കഴിഞ്ഞു. 400 ലധികം കുട്ടികളെ ഇപ്പോഴും എവിടെയാണെന്ന് യാതൊരു അറിവുമില്ല. നൈജീരിയയിൽ സമീപകാലത്തെ ഏറ്റവും വലിയ കുട്ടികളെ തട്ടിക്കൊണ്ടുപോകൽ കൂടിയാണിത്.

You might also like
Comments
Loading...