ബൈബിൾ സൂക്ഷിച്ചതിന് ഉഗാണ്ടയിൽ ഭാര്യയെ മർദ്ദിച്ചു കീടനാശിനി കുടിപ്പിച്ചു

0 562

കമ്പാല: കിഴക്കൻ ഉഗാണ്ടയിലെ ബുഗിരി ജില്ലയിൽ ഒരു മുസ്ലീം 38 വയസുള്ള തന്റെ ഭാര്യയെ മർദ്ദിച്ചവശയാക്കുകയും വിഷ കീടനാശിനി കുടിക്കാൻ നിർബന്ധിക്കുകയും ചെയ്തു. ഭാര്യയുടെ സ്യൂട്ട്കേസിൽ രണ്ട് ബൈബിളുകൾ കണ്ടെത്തിയതാണ് കാരണം.

Download ShalomBeats Radio 

Android App  | IOS App 

ഒരു പാസ്റ്ററിൽ നിന്ന് മാസങ്ങൾക്കു മുമ്പ് യേശുവിനെക്കുറിച്ച് മനസിലാക്കിയ സുബേദ നബിരിയെ എന്ന സഹോദരി 2020 ഓഗസ്റ്റിൽ രഹസ്യമായി ഇസ്ലാം ഉപേക്ഷിക്കുകയും ക്രിസ്തുവിൽ വിശ്വസിക്കുകയും ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ മാസം (നവംബർ) 21 ന്, നബീറിയുടെ ഭർത്താവ് ഉമർ ക്യാക്കുലാഗ അവളോട് ബൈബിളുകൾ സൂക്ഷിച്ചിട്ടുള്ളതിനെപ്പറ്റി ചോദിക്കുകയും മർദ്ദിക്കുകയുമായിരുന്നു. അതു മതിയാകാതെ അവളെ മർദ്ദിച്ച് നിർബ്ബന്ധിച്ച്‌ കീടനാശിനിയും കുടിപ്പിച്ചതായി യുഎസ് അധിഷ്ഠിത പീഡന നിരീക്ഷക സംഘം “മോർണിംഗ് സ്റ്റാർ ന്യൂസിന്” (എംഎസ്എൻ) ഒരു റിപ്പോർട്ട് ചെയ്തു. പീഢനത്തിനു ശേഷം അവൾ ക്രിസ്തുമതം മുറുകെപ്പിടിക്കാനുള്ള തന്റെ തീരുമാനം ഉറപ്പിച്ചു.

ബഹള മറിഞ്ഞ് അയൽക്കാരെത്തിയപ്പോൾ നബിരിയെ വീടിനടുത്തുള്ള വാഴത്തോപ്പിൽ ബോധരഹിതയായി കണ്ടെത്തുകയായിരുന്നു. ഭർത്താവ് അവളെ അവിടെ എത്തിച്ചതാകാം. ആക്രമണത്തെക്കുറിച്ച് നബിരിയെ പോലീസിൽ പരാതിപ്പെട്ടിട്ടില്ല; ഇത് കൂടുതൽ അക്രമത്തിന് കാരണമാകുമെന്നും ഒരു ബന്ധു പറഞ്ഞു. ഡിസംബർ രണ്ടിനാണ് മെഡിക്കൽ ക്ലിനിക്കിൽ നിന്ന് അവൾ ഡിസ്ചാർജ് ആയത്.

You might also like
Comments
Loading...