ക്രിസ്ത്യൻ ആരാധനാലയങ്ങൾ നശിപ്പിച്ചതിന് ഒമ്പത് പേരെ സുഡാൻ പോലീസ് അറസ്റ്റ് ചെയ്തു

0 400

ഖർത്തും: ക്രിസ്ത്യൻ ആരാധനാലയങ്ങൾ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് ഒമ്പത് മുസ്ലീം പുരുഷമാരെ സുഡാൻ പോലീസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. ഓംദുർമാനിലെ ദാർ എൽ-സലാം പ്രദേശത്തെ സുഡാനീസ് ചർച്ച് ഓഫ് ക്രൈസ്റ്റ് (എസ്‌സി‌ഒസി) കഴിഞ്ഞ ഒരു വർഷത്തിനിടെ നിരവധി തവണ ആക്രമിക്കപ്പെട്ടിട്ടുണ്ട്. അഭിഭാഷകൻ മുഗാദം, മോർണിംഗ്സ്റ്റാർ ന്യൂസ് എന്നിവരുടെ റിപ്പോർട്ട് പ്രകാരം, 2019 ജനുവരി 19 നും ഓഗസ്റ്റ് 7 നും ഇടയ്ക്ക് പലതവണ ആക്രമണം ഉണ്ടായി.

Download ShalomBeats Radio 

Android App  | IOS App 

സഭയിലെ ക്രിസ്ത്യാനികളെ ലക്ഷ്യം വച്ചുള്ള ഭീഷണികളെത്തുടർന്ന് ആദ്യത്തെ നാല് തവണ പോലീസിൽ പരാതിപ്പെട്ടില്ല. പക്ഷേ, അഞ്ചാം തവണയ്ക്കുശേഷം, പീഡനം അവസാനിപ്പിക്കണമെന്ന് അവർ തീരുമാനിച്ചു. അവർ പോലീസിൽ അറിയിച്ചെങ്കിലും അവർക്കായി ഒരു സഹായവും ചെയ്യാനാവില്ലെന്ന് പോലീസ് അറിയിച്ചു.

അതിനു ശേഷം വിശ്വാസികൾ തങ്ങളെ സഹായിക്കാൻ ഒരു അഭിഭാഷകനെ നിയമിച്ചു. ഈ വിഷയം കോടതിയിലെത്തിക്കാൻ അഭിഭാഷകൻ മുഗദാമിന് കഴിഞ്ഞു. ഇതിനുശേഷം ഡിസംബറിൽ കേസ് പരിഗണിക്കാൻ പോലീസിനെ നിർബന്ധിതരായി. ആക്രമണത്തിൽ പങ്കുണ്ടെന്ന് കരുതുന്ന പതിനാല് പേരിൽ ഒമ്പത് പേരെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനും അവർക്ക് കഴിഞ്ഞു. രാജ്യത്ത് വർദ്ധിച്ചുവരുന്ന സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും ഇത് ഒരു നല്ല അടയാളമായി കാണക്കാക്കാം.

You might also like
Comments
Loading...