കോവിഡിനു ശേഷം മറ്റൊരു മഹാമാരിയുടെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

0 806

ജനീവ: കോവിഡ്-19 ന്റെ വ്യത്യസ്ത തലങ്ങളിലുള്ള വെല്ലുവിളിയെ ലോകം നേരിടുന്ന സാഹചര്യത്തിൽ വീണ്ടും ആശങ്കയിലാകുന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന (WHO).

Download ShalomBeats Radio 

Android App  | IOS App 

അതിവേഗം പടർന്നുപിടിക്കാൻ സാധിക്കുന്ന രോഗത്തിന് “ഡിസീസ് എക്സ്” (Dicease X) എന്നാണ് ലോകാരോഗ്യ സംഘടന പേരിട്ടിരിക്കുന്നത്. എക്സ് (X) എന്നത് ആക്സ്മികമായി എന്നതിനെയാണ് സൂചിപ്പിക്കുന്നതെന്നും സംഘടന പറയുന്നു.

ആഫ്രിക്കൻ രാജ്യമായ കോം‌ഗോ റിപ്പബ്ലിക്കിലെ ഇൻഗെൻഡെയിൽ ആദ്യ രോഗിയെന്ന് സംശയിക്കുന്ന ആളെ കണ്ടെത്തി. കടുത്ത പനിയും രക്തസ്രാവവുമായാണ് ഇയാൾ ചികിത്സ തേടിയത്. ഇയാൾ നിരീക്ഷണത്തിലാണ്. പുതിയ രോഗകാരി മറ്റൊരു പകർച്ചവ്യാധിയുടെ സൂചനയാകാമെന്നും കോവിഡ്-19 പോലെ വേഗത്തിൽ വ്യാപിക്കാമെന്നും എബോളയുടെ 50-90 ശതമാനം വരെ മരണനിരക്ക് ഉണ്ടാകാമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

You might also like
Comments
Loading...