ഇന്ത്യൻ വംശജയായ പെൺകുട്ടിക്ക് ടൈം മാഗസിന്‍ കിഡ് ഓഫ് ദി ഇയര്‍ പുരസ്കാരം

0 567

കോളറാഡോ: ടൈം മാഗസിന്റെ ഈവര്‍ഷത്തെ കിഡ് ഓഫ് ദി ഇയര്‍ ആയി ഇന്ത്യന്‍ വംശജയായ അമേരിക്കന്‍ ശാസ്ത്രജ്ഞയും ഇന്‍വെസ്റ്ററുമായ ഗീതാഞ്ജലി റാവു (15) തെരഞ്ഞെടുക്കപ്പെട്ടു. ചരിത്രത്തില്‍ ആദ്യമായാണ് കിഡ് ഓഫ് ദി ഇയര്‍ ആയി ഇന്ത്യന്‍ വംശജയായ ഒരു കുട്ടിയെ ടൈം മാഗസിന്‍ തെരഞ്ഞെടുക്കുന്നത്. 5000 നോമിനികളിൽ നിന്നാണ് ഗീതാജ്ഞലി ഇതിനർഹയായത്.

Download ShalomBeats Radio 

Android App  | IOS App 

കുടിവെള്ളത്തില്‍ ലെഡിന്റെ അംശം ഉണ്ടോ എന്ന് കണ്ടെത്തുന്നതിന് ആവശ്യമായ ഉപകരണം വികസിപ്പിച്ചെടുത്തതും, ഇന്റര്‍നെറ്റ് സൈബര്‍ ബുള്ളിയിംഗ് കണ്ടുപിടിക്കുന്നതിന് ആവശ്യമായ ഒരു ആപ്പ് വികസിപ്പിച്ചെടുത്തതുമാണ് ഗീതാഞ്ജലിയെ ഈ പ്രത്യേക അംഗീകാരത്തിന് അര്‍ഹയാക്കിയത്. കോളറാഡോ സ്റ്റം സ്കൂള്‍ ഹൈലാന്റ് റാഞ്ച് വിദ്യാര്‍ത്ഥിനിയായ ഗീതാഞ്ജലി യൂണിവേഴ്‌സിറ്റി ഓഫ് കോളറാഡോയിലും മറ്റ് നിരവധി രംഗങ്ങളിലും ഗവേഷണം നടത്തിവരുന്നുണ്ട്. 2018-ല്‍ പ്രസിഡന്റ്‌സ് എന്‍വയണ്‍മെന്റല്‍ യൂത്ത് അവാര്‍ഡും ഈ കുട്ടിക്ക് ലഭിച്ചിരുന്നു.

2005-ല്‍ ഭാരതി, രാം റാവു ദമ്പതികളുടെ മകളായി കോളറാഡോയിലെ ഡെൻവറിലാണ് ഗീതാഞ്ജലി ജനിച്ചത്. 10 വയസുമുതല്‍ തന്നെ ഗവേഷണ രംഗത്ത് പ്രത്യേക താത്പര്യം പ്രകടിപ്പിച്ചിരുന്നു. 2017-ല്‍ ഡിസ്കവറി എഡ്യൂക്കേഷന്‍ 3 എം യംഗ് സയന്റിസ്റ്റായി തെരഞ്ഞെടുത്തിരുന്നു. പൈലറ്റ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള പരിശീലനം നടത്തുന്ന ഗീതാജ്ഞലി സംഗീതം, ഫെൻസിംഗ്, ഡാൻസ്, പാചകം ഇവയിലൊക്കെ പ്രത്യേകം വൈദഗ്ധ്യം തെളിയിച്ചിട്ടുണ്ട്.

You might also like
Comments
Loading...