യുകെയിലെ കോവിഡ് വകഭേദം 70 രാജ്യങ്ങളിലും ദക്ഷിണാഫ്രിക്കൻ വകഭേദം 31 രാജ്യങ്ങളിലും സ്ഥിരീകരിച്ചതായി ഡബ്ല്യൂഎച്ച്ഒ
ജനീവ: കോവിഡിന്റെ രോഗവ്യാപന ശേഷി വര്‍ധിപ്പിച്ച പുതിയ വൈറസ് വകഭേദങ്ങള്‍ അനേകം രാജ്യങ്ങളിലേക്ക് വളരെ വേഗം പടര്‍ന്നു കൊണ്ടിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന (WHO). ബ്രിട്ടനിൽ ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വകഭേദം 70 ഓളം രാജ്യങ്ങളിലേക്കും ദക്ഷിണാഫ്രിക്കയിലെ വകഭേദം 31 രാജ്യങ്ങളിലേക്കും പടര്‍ന്നതായി കഴിഞ്ഞ ദിവസം പുറത്തുവിട്ട പകര്‍ച്ചവ്യാധി റിപ്പോര്‍ട്ടില്‍ ഡബ്യുഎച്ച്ഒ പറയുന്നു.
Download ShalomBeats Radio
Android App | IOS App
കോവിഡ്-19 പോരാട്ടം തുടങ്ങയിട്ട് ഒരു വർഷമായി. ലോകമെമ്പാടും കൊറോണ വൈറസ് വ്യാപകമായ നാശം വിതെച്ചുകൊണ്ടിരിക്കുന്നു. കോവിഡ് മുക്തി ഉയരുന്നതിൽ ലോകം ആശ്വാസത്തിലേക്ക്
കടക്കുമ്പോഴാണ് വീണ്ടും ഭീതിയിലാഴ്ത്തി വകഭേദം വന്ന പുതിയ കോവിഡ് വൈറസ് യുകെയിൽ കണ്ടെത്തിയത്.