പെർത്തിൽ കാട്ടുതീ; ജനങ്ങളെ കൂട്ടത്തോടെ ഒഴിപ്പിക്കുന്നു

0 689

മെൽബൺ: ഓസ്ട്രേലിയയിലെ പെർത്ത് ഉൾപ്പെടുന്ന പടിഞ്ഞാറൻ പ്രവേശിയിലെ ഒൻപതിനായിരം ഹെക്ടറിൽ കാട്ട് തീ പടർന്നു. വൻ അഗ്നി ബാധയെ തുടർന്ന് ആയിരങ്ങളോട് ഭവനങ്ങളിൽ നിന്ന് ഒഴിഞ്ഞു പോകാൻ ഓസ്ട്രേലിയൻ അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. കൊറോണ വൈറസിന്റെ അതിവ്യാപനം മൂലം ലോക്കഡൗൺ പ്രഖ്യാപിച്ച ഈ സാഹചര്യത്തിൽ ലോക്ക് ഡൗൺ കാര്യമാക്കേണ്ടെന്നും പകരം ജനങ്ങളുടെ ജീവനാണ് ആദ്യം പരിഗണന എന്ന് സർക്കാർ നിർദേശിച്ചു.

Download ShalomBeats Radio 

Android App  | IOS App 

ഇപ്പോൾ നിലവിൽ ലഭിച്ച ഏറ്റവും പുതിയ റിപ്പോർട്ട്‌ അനുസരിച്ച ഏകദേശം 100 ഓളം വീടുകൾ കത്തി ചാമ്പലായി. മേ​​​ഖ​​​ല​​​യി​​​ൽ കാ​​​റ്റു​​​വീ​​​ശു​​​ന്ന​​​തി​​​നാ​​​ൽ തീ ​​​പ​​​ട​​​രു​​​ന്ന​​​തു ത​​​ട​​​യാ​​​ൻ ക​​​ഴി​​​യു​​​ന്നി​​​ല്ല. വ​​​ര​​​ണ്ട കാ​​​ലാ​​​വ​​​സ്ഥ തീ​​​യ​​​ണ​​​യ്ക്കാ​​​നു​​​ള്ള ​​​ശ്ര​​​മ​​​ങ്ങ​​​ൾ​​​ക്കു ത​​​ട​​​സ​​​മാ​​​കു​​​ന്നുണ്ട്

You might also like
Comments
Loading...