‘മാന്‍ ഓഫ് ദി ഇയര്‍’ പുരസ്കാരം; ബൈബിള്‍ വാക്യം ചൊല്ലി അമേരിക്കന്‍ താരം

0 476

വാഷിംഗ്ടണ്‍ ഡി‌.സി: മാന്‍ ഓഫ് ദി ഇയര്‍ പുരസ്‌കാര ചടങ്ങിൽ ബൈബിൾ വാക്യം ചൊല്ലി പ്രശസ്ത അമേരിക്കന്‍ ഫുട്ബോള്‍ താരം റസ്സല്‍ വില്‍സന്‍. നാഷ്ണല്‍ ഫുട്ബോള്‍ ലീഗില്‍ (എന്‍.എഫ്.എല്‍) ഉള്‍പ്പെട്ട പ്രൊഫഷണല്‍ അമേരിക്കന്‍ ഫുട്ബോള്‍ ക്ലബ്ബ് സിയാറ്റിൽ സീഹോകസിന്റെ ക്വാര്‍ട്ടര്‍ ബാക്കും അതിലുപരി ഏവർക്കും പ്രിയപ്പെട്ട താരം കൂടിയാണ് റസ്സല്‍ വില്‍സന്‍. ഞായറാഴ്ചത്തെ സൂപ്പര്‍ ബൗള്‍ മത്സരത്തിന് മുന്നോടിയായി നടന്ന സി.ബി.എസ് സൂപ്പര്‍ ബൗള്‍ പ്രീഗെയിം ഷോയില്‍ പുരസ്കാരം സ്വീകരിച്ചതിന് ശേഷം നടത്തിയ പ്രസംഗത്തില്‍ 1 കോരിന്ത്യർ 13:4 വാക്യം ചൊല്ലി കൊണ്ടായിരുന്നു.
” സ്നേഹം ദീർഘമായി ക്ഷമിക്കയും ദയ കാണിക്കയും ചെയ്യുന്നു; സ്നേഹം സ്പർദ്ധിക്കുന്നില്ല ” എന്ന വാക്യമാണ് അദ്ദേഹം ഏറ്റുച്ചൊല്ലിയത്. കളിക്കളത്തിലെ മികവിനും, കളിക്കളത്തിനു പുറത്തുള്ള സാമൂഹ്യ സേവന-കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ഒരു കളിക്കാരന് നല്‍കുന്ന പുരസ്കാരമാണ്, എക്കാലത്തേയും മികച്ച കളിക്കാരില്‍ ഒരാളായിരുന്ന വാള്‍ട്ടര്‍ പെയ്ട്ടണിന്റെ നാമത്തില്‍ ഏര്‍പ്പെടുത്തിയ ‘ദി വാള്‍ട്ടര്‍ പെയ്ട്ടണ്‍ എന്‍.എഫ്.എല്‍ മാന്‍ ഓഫ് ദി ഇയര്‍’ പുരസ്കാരം.

You might also like
Comments
Loading...