ജ​പ്പാ​നിൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം; 7.1 തീവ്രത

0 486

ടോ​ക്കി​യോ: ജ​പ്പാ​ന്‍റെ കി​ഴ​ക്ക​ൻ തീ​ര​ത്ത് ശ​ക്ത​മാ​യ ഭൂ​ച​ല​നം. റി​ക്ട​ർ​സ്കെ​യി​ൽ 7.1 തീവ്രതയാണ് രേ​ഖ​പ്പെ​ടു​ത്തി​യത്. എന്നാൽ 4.7 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ തു​ട​ർച​ല​ന​ങ്ങ​ളും ഉ​ണ്ടാ​യ​താ​യി റിപ്പോർട്ട്‌ ചെയ്യുന്നുമുണ്ട്. നിലവിൽ സു​നാ​മി മു​ന്ന​റി​യി​പ്പ് സർക്കാർ ന​ൽ​കി​യി​ട്ടി​ല്ല. ടോ​ക്കി​യോ​യി​ലും ശ​ക്ത​മാ​യ കു​ലു​ക്കം അ​നു​ഭ​വ​പ്പെ​ട്ടു. നിലവിൽ എങ്ങും നാ​ശ​ന​ഷ്ട​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ല. ശ​നി​യാ​ഴ്ച വൈകുന്നേരം ആയിരുന്നു പ്രദേശ വാസികളെ പരിഭ്രാന്തരാക്കിയ ഭൂ​ച​ല​നം ഉ​ണ്ടാ​യ​ത്.

You might also like
Comments
Loading...