സഭയിൽ രാത്രി പ്രാർത്ഥന നടന്നുകൊണ്ടിക്കെ ഉണ്ടായ ആക്രമണത്തിൽ 3 പേർക്ക് പരുക്ക്

0 688

കുമാസി: പശ്ചിമാഫ്രിക്കൻ രാജ്യമായ ഘാനയിലെ ഒരു ആരാധനാലയത്തിൽ സായുധ കൊള്ളക്കാർ ശനിയാഴ്ച രാത്രിയിലെ മീറ്റിങ്ങിനിടെ നടന്ന ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് കുമാസിയിലെ പ്രാർത്ഥനാലയത്തിനു നേരെ സായുധ കൊള്ളക്കാരുടെ സംഘം ആക്രമണം നടത്തിയതെന്ന് പോലീസ് വൃത്തങ്ങൾ ഡെയ്‌ലി മെയിൽ ജിഎച്ചിനോട് പറഞ്ഞു.

Download ShalomBeats Radio 

Android App  | IOS App 

പരിക്കേറ്റ മൂന്ന് പേരിൽ ഒരാൾ 2 വയസ്സ് മാത്രമുള്ള ഉള്ള കുഞ്ഞാണ്, മറ്റൊരാൾക്ക് 22 വയസ്സ് പ്രായമാണെന്നും അധികൃതർ റിപ്പോർട്ട് ചെയ്തു. ഇരകളായ മൂന്നുപേർക്കും കാലിലാണ് വെടിയേറ്റത്. ആക്രമണത്തിൽ പരിക്കേറ്റവരെ തെക്കൻ അശാന്തി മേഖലയിലെ പ്രധാന നഗരമായ കുമാസിയിലെ കൊംഫോ അനോക് ടീച്ചിംഗ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തെന്നാണ് ലഭിച്ചിരിക്കുന്ന വിവരം.

You might also like
Comments
Loading...