ന്യുസിലാൻഡിൽ വീണ്ടും കൊവിഡ്; ഓക്ലന്ഡിൽ ഞായറാഴ്ച മുതൽ ലോക്ക്ഡൗണ്‍
ഓക്ലന്‍ഡ്: കഴിഞ്ഞ കുറെ നാളുകൾക്ക് ശേഷം ന്യൂസിലാന്‍ഡില്‍ വീണ്ടും കൊവിഡ്. രാജ്യത്തെ പരമപ്രധാന നഗരമായ ഓക്ലന്ഡിലാണ് നിലവിൽ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് എന്ന് ശാലോം ധ്വനിയുടെ ഓക്കലാൻഡ് പ്രതിനിധി ജിക്കു അലക്സ് റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ നഗരത്തില്‍ ഇപ്പോൾ ഇന്ന് (ഞായർ) മുതൽ അടുത്ത ഏഴ് ദിവസത്തേക്കാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചെന്ന്ത് പ്രധാനമന്ത്രി ജെസീന്ത ആര്ഡന് പ്രസ്താവിച്ചു. കൊറോണയുടെ തുടക്ക നാളുകളിൽ രോഗം തടയുന്ന കാര്യത്തിൽ ആഗോള പ്രശംസ നേടിയ രാജ്യമായിരുന്നു ന്യൂസിലാന്‍ഡ്. എന്നാൽ ഇപ്പോൾ ഉറവിടമറിയാത്ത കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് ലോക്ഡോൺ നടപടി. ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് രണ്ടാഴ്ച മുമ്പ് ഓക്ലന്ഡില് മൂന്ന് ദിവസം ലോക്ക്ഡൗണ്‍ നടപ്പാക്കിയിരുന്നു. ഇപ്പോള്‍ 12 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. അവശ്യ സാധനങ്ങള്‍ക്കും ജോലിക്കുമല്ലാതെ ആര്‍ക്കും പുറത്തിറങ്ങാനാകില്ല.