ന്യൂസിലാന്റിൽ വൻ ഭൂചലനം : സുനാമി മുന്നറിയിപ്പ്

0 916

വെല്ലിംഗ്ടൺ : ന്യൂസിലാന്‍ഡിലെ വടക്കുകിഴക്കന്‍ തീരത്ത് അതിശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ശാലോം ധ്വനി പ്രതിനിധി ജിക്കു അലക്സ്‌ റിപ്പോർട്ട്‌ ചെയ്യുന്നു. പ്രാദേശിക സമയം പുലര്‍ച്ചെ 2.27നാണ് സംഭവം. ഗിസ്‌ബോണ്‍ നഗരത്തിന്റെ വടക്കുകിഴക്ക് മാറി 180 കിലോമീറ്റര്‍ അകലെയാണ് ഭൂചലനമുണ്ടായതെന്ന് യു എസ് ജിയോളജിക്കല്‍ സര്‍വേ (യു എസ് ജി എസ്) അറിയിച്ചു. ഭൂചലന പ്രഭവകേന്ദ്രത്തിന്റെ 300 കിലോമീറ്ററിനുള്ളിലെ തീരപ്രദേശത്ത് സുനാമി തിരകളുണ്ടാകാമെന്നാണ് മുന്നറിയിപ്പ്. ഈ പ്രദേശങ്ങളിൽ പാർക്കുന്നവരോട് സുരക്ഷിത മേഖലയിലേക്ക് മാറാന്‍ സർക്കാർ അധികൃതർ നിര്‍ദേശിച്ചു. നോർത്ത് ഐലൻഡിന്റെ കിഴക്കൻ തീരത്തെ ചില പ്രദേശങ്ങളിൽ ഭീഷണിയുണ്ടെന്ന് നാഷണൽ എമർജൻസി മാനേജ്‌മെന്റ് ഏജൻസി അറിയിച്ചു. തലസ്ഥാനമായ വെല്ലിംഗ്ടണിലും മറ്റ് പ്രദേശങ്ങളിലും ആദ്യം സുനാമി ഭീഷണി ഉണ്ടായിരുന്നില്ല, എന്നാൽ ശക്തമായതും അസാധാരണവുമായ തിരമാലകൾ ഉണ്ടാകാനിടയുള്ളതിനാൽ സമുദ്ര പ്രദേശങ്ങളിൽ നിന്നും മാറിനിൽക്കാൻ സിവിൽ ഡിഫൻസ് അധികൃതർ എല്ലാവരോടും ആവശ്യപ്പെട്ടു.

You might also like
Comments
Loading...