ബൈബിൾ കത്തിച്ചയാളുടെ വീടും സമീപത്തുള്ള മറ്റൊരു വീടും കത്തിനശിച്ചു

0 1,630

ടെക്‌സാസ്: അമേരിക്കയിലെ ടെക്‌സാസ് സ്റ്റേറ്റിലുള്ള അന്റോണിയായിൽ ബൈബിൾ കത്തിച്ച സ്ത്രീയുടെ വീടും സമീപത്തുള്ള മറ്റൊരു വീടും കത്തിനശിച്ചു. വീടിനു പുറകിലിരുന്നു യുവതി ബൈബിൾ കത്തിക്കുന്നതിനിടയിൽ തീ ആളിപ്പടർന്നാണ് സ്വന്തം വീടും സമീപത്തുള്ള മറ്റൊരു വീടും കത്തിനശിച്ചതെന്ന് ദൃക്സാക്ഷകൾ ഫോക്സ് 29 ന്യൂസിനോട് പറഞ്ഞു. തീ പിടിച്ച വിവരം ലഭിച്ചതിനെ തുടർന്ന് സംഭവസ്ഥലത്ത് എത്തിച്ചേർന്ന അഗ്നിശമനസേനാഗംങ്ങൾ വളരെ പാടുപെട്ടാണ് തീ അണച്ചതെന്നു ഫയർ ക്യാപ്റ്റൻ ജോൺ ഫ്ലോറസ് പറഞ്ഞു.

Download ShalomBeats Radio 

Android App  | IOS App 

മാർച്ച് 7 ഞായറാഴ്ച രാവിലെ 7.30നായിരുന്നു സംഭവം. തീ അണക്കുന്നതിനിടയിൽ രണ്ടു വീടിന്റേയും മേൽക്കൂര കത്തിയമർന്നിരുന്നു. എന്നാൽ ആർക്കും പൊള്ളലേറ്റില്ലെന്നത് അത്ഭുതമാണെന്നും ക്യാപ്റ്റൻ പറഞ്ഞു. ഒരു ബൈബിൾ തീ ഇടുന്നതിനിടയിൽ എങ്ങനെയാണു വീടുകളിലേക്ക് ആളിപ്പടർന്നത് എന്നതിനെകുറിച്ച് വിശദീകരണം നൽകാനാവാതെ വിഷമിക്കുകയാണു ഫയർഫോഴ്സ്. ഏതായാലും ബൈബിളിനു തീയിട്ട സ്ത്രീയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർക്കെതിരെ എന്തുകുറ്റമാണ് ചാർജ് ചെയ്യേണ്ടതെന്നു തീരുമാനിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

You might also like
Comments
Loading...