ഇന്റർനാഷണൽ ക്രിസ്ത്യൻ ഫിലിം & മ്യൂസിക് ഫെസ്റ്റിവൽ മെയ് 19-22 തീയതികളിൽ

0 402

ഒർലാൻഡോ: ഈർഷത്തെ ഇന്റർനാഷണൽ ക്രിസ്ത്യൻ ഫിലിം & മ്യൂസിക് ഫെസ്റ്റിവൽ മെയ് 19-22 തീയതികളിൽ ഫ്ലോറിഡയിലെ ഒർലാൻഡോയിലുള്ള വിൻഡ്ഹാം ഇന്റർനാഷണൽ റിസോർട്ടിൽ വെച്ചു നടക്കും. പകർച്ചവ്യാധിക്കിടയിൽ പരിപാടിയിൽ പങ്കെടുക്കുന്നവർ സുരക്ഷിതരാണെന്ന് ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും താനും സംഘവും സ്വീകരിച്ചിട്ടുണ്ടെന്ന് ഐസിഎഫ്എഫ് സ്ഥാപകൻ മാർട്ടി ജീൻ ലൂയിസ് പറഞ്ഞു.

Download ShalomBeats Radio 

Android App  | IOS App 

കഴിഞ്ഞ വർഷം, കോവിഡ്-19 കാരണം ഓൺലൈനിലാണ് സമ്മേളനം നടന്നത്. ഈ വർഷം മെയ് 19-22 തീയതികളിൽ ഫ്ലോറിഡയിലെ റിസോർട്ടിൽ ആളുകളെ പങ്കെടുപ്പിച്ച് നടത്തും. ടിക്കറ്റുകൾ ഇപ്പോൾ ലഭ്യമാണ്, അതിൽ 150 ലധികം സിനിമകൾ പ്രദർശിപ്പിക്കാനും സെമിനാറുകളിലും വർക്ക് ഷോപ്പുകളിലും പങ്കെടുക്കാനുള്ള അവസരവും ഉൾപ്പെടുന്നു. മേളയിൽ തത്സമയ സംഗീതവും “ഓസ്കാർ ശൈലിയിലുള്ള” അവാർഡ് ദാന ചടങ്ങും ഉണ്ടായിരിക്കും. ഈ വർഷം പൊതുജന പങ്കാളിത്തത്തോടെ നടക്കാനിരിക്കുന്ന വാർഷിക പരിപാടിയിൽ പ്രശസ്ത അഭിനേത്രി റോമാ ഡോണിയെ ആജീവനാന്ത നേട്ടത്തിനുള്ള പുരസ്കാരം നൽകി ആദരിക്കുമെന്ന് അന്താരാഷ്ട്ര ക്രിസ്ത്യൻ ഫിലിം & മ്യൂസിക് ഫെസ്റ്റിവൽ കമ്മിറ്റി പ്രഖ്യാപിച്ചു.

ക്രിസ്ത്യൻ വിനോദ മേഖലയിൽ പ്രവർത്തിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനും ആദരിക്കുന്നതിനും 2011-ൽ സ്ഥാപിതമായതാണ് ഇന്റർനാഷണൽ ക്രിസ്ത്യൻ ഫിലിം & മ്യൂസിക് ഫെസ്റ്റിവൽ (ഐസിഎഫ്എഫ്). തികെച്ചും വിശ്വാസാധിഷ്ഠിതവും കുടുംബ സൗഹൃദപരവുമായ സിനിമകൾ, ഡോക്യുമെന്ററികൾ, സംഗീതം, വിദ്യാർത്ഥി സിനിമകൾ, ക്രിസ്ത്യൻ സംഗീതം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിൽ പ്രശസ്തമാണ്.

You might also like
Comments
Loading...