ലോകം മുഴുവൻ വാട്സ്ആപ്പും ഇൻസ്റ്റഗ്രാമും പണിമുടക്കി

0 970

കാലിഫോർണിയ : ലോകം മുഴുവൻ വാട്സാപ്പും ഇൻസ്റ്റാഗ്രാമും പണിമുടക്കി. സോഷ്യൽ മീഡിയ മെസേജിങ് സേവനമായ വാട്‌സ്ആപ്പ്, ഇൻസ്റ്റാഗ്രാം എന്നിവയുടെ പ്രവർത്തനം വെള്ളിയാഴ്ച രാത്രി ഇന്ത്യയുൾപ്പടെ ലോകം മുഴുവൻ തടസ്സപ്പെട്ടു. ഉപയോക്താക്കൾക്ക് സന്ദേശങ്ങൾ അയയ്‌ക്കാനോ സ്വീകരിക്കാനോ കഴിഞ്ഞില്ല. ചില ഉപയോക്താക്കൾ വാട്ട്‌സ്ആപ്പ് വെബിലേക്ക് ലോഗിൻ ചെയ്യാൻ ശ്രമിച്ചപ്പോൾ പോലും പരാജയപ്പെടുകയും ചെയ്തതായി അറിയിച്ചു. ഏതാനും മിനിറ്റുകൾക്ക് ശേഷം തകരാർ പരിഹരിച്ചതായി കമ്പനി വൃത്തങ്ങൾ അറിയിച്ചു.

പ്രശസ്ത ഡൗൺടൈം റിപ്പോർട്ടിംഗ് സേവനമായ “ഡൗൺ‌ഡെറ്റെക്ടറി”ന്റെ റിപ്പോർട്ട് അനുസരിച്ച്, രാത്രി 10:40 ഓടെയാണ് പ്രശ്നം ആരംഭിച്ചത്. ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ആപ്ലിക്കേഷനുകളായ മെസഞ്ചർ, വാട്‌സ്ആപ്പ്, ഇൻസ്റ്റാഗ്രാം എന്നിവ ആഗോളതലത്തിൽ പ്രവർത്തനക്ഷമമല്ലാതായെന്ന് റിപ്പോർട്ടിൽ പറയുന്നു.

You might also like
Comments
Loading...