10-ാമത് ആസ്ട്രേലിയൻ – ഇന്ത്യൻ പെന്തക്കോസ്തൽ കോൺഫറൻസ് മാർച്ച് 26-28 തീയതികളിൽ

0 494

10-ാമത് ആസ്ട്രേലിയൻ – ഇന്ത്യൻ പെന്തക്കോസ്തൽ കോൺഫറൻസ് മാർച്ച് 26,27,28 (വെള്ളി, ശനി, ഞായർ) തീയതികളിൽ സൂം പ്ലാറ്റ് ഫോമിൽ നടത്തപ്പെടും. മാർച്ച് 26-ാം തീയതി വൈകിട്ട് 6.30 ന് ഓസ്ട്രേലിയൻ റീജിയൻ പ്രസിഡന്റ് പാസ്റ്റർ തോമസ് ജോർജ്ജ് പ്രാർത്ഥിച്ച് കോൺഫറൻസ് ഉദ്ഘാടനം ചെയ്യും.

Download ShalomBeats Radio 

Android App  | IOS App 

കർത്താവിൽ പ്രസിദ്ധരായ റവ.വി.ടി എബ്രഹാം (SIAG സൂപ്രണ്ട്) റവ. കെ.ജെ മാത്യു ( SIAG ജനറൽ സെക്രട്ടറി) പാസ്റ്റർ വർഗ്ഗീസ് മത്തായി (ഐ.പി.സി ഡിസ്ട്രിക്റ്റ് പാസ്റ്റർ-ആയൂർ) എന്നീ ദൈവദാസൻമാർ മുഖ്യ പ്രാസംഗികരായിരിക്കും. പൊതുയോഗങ്ങളെ കൂടാതെ 27-ാം തീയതി, യുവജന സമ്മേളനം (രാവിലെ 9.00-10.30), സഹോദരി സമാജം (രാവിലെ 10.30-12.30) എന്നിവയും നടക്കും. അടൂർ സ്പിരിച്വൽ വേവ്സും ഐ.പി.സി ഓസ്ട്രേലിയൻ റീജിയൺ ക്വയറും ആരാധനയ്ക്കു നേതൃത്വം വഹിക്കും. ഞായറാഴ്ച സംയുക്ത ആരാധനയോടുകൂടി കോൺഫറൻസ് പര്യവസാനിക്കും. പാസ്റ്റർമാരായ തോമസ് ജോർജ്, വർഗീസ് ഉണ്ണൂണ്ണി, പ്രകാശ് ജേക്കബ്, സജിമോൻ സ്കറിയ, ഏലിയാസ് ജോൺ എന്നിവർ കോൺഫറൻസിന് നേതൃത്വം നൽകും.
സൂം ID: 7337337777
പാസ്‌കോഡ്: 54321

കൂടുതൽ വിവരങ്ങൾക്ക്:
+614 3141 4352, +614 2380 4644, +614 2064 0472.

You might also like
Comments
Loading...