18-ാമത് എം.പി.എ.യു.കെ (MPAUK) കോൺഫ്രൻസ് 2021 ഏപ്രിൽ 2, 3 തീയതികളിൽ

0 1,026

ലണ്ടൻ: യു.കെ.യിലെ പ്രഥമ മലയാളി പെന്തകോസ്തൽ അസ്സോസിയേഷനായ എം.പി.എ.യു.കെ (MPAUK) യുടെ 18-ാമത്‌ നാഷണൽ കോൺഫറൻസ് 2021 ഏപ്രിൽ 2,3 തീയതികളിൽ വെർച്വൽ ആയി നടത്തപ്പെടുന്നു. ദിവസവും രാവിലെ 10.30 നും വൈകുന്നേരം 5.30 നും മീറ്റിംഗ് ആരംഭിക്കും. സമ്മേളനത്തിന്റെ ഭാഗമായുള്ള യൂത്ത്, ലേഡീസ് മീറ്റിംഗുകൾ ഓരോ ദിവസവും ഉച്ചയ്ക്ക് 2.30 നു നടക്കും.

എം.പി.എ.യു.കെ പ്രസിഡന്റ് പാസ്റ്റർ ബാബു സഖറിയ ഉദ്‌ഘാടനം ചെയ്യുന്ന കോൺഫറൻസിൽ റവ. വി.റ്റി. ഏബ്രഹാം, പാസ്റ്റർമാരായ സാം ജോർജ്, ബെനിസൺ മത്തായി, ഫിന്നി ജേക്കബ് എന്നിവർ ദൈവവചനത്തിൽ നിന്നും ശുശ്രുഷിക്കുന്നു. ലേഡീസ് സെഷനിൽ സിസ്റ്റർ അന്നമ്മ നൈനാൻ (ഡാളസ്), യുവജനങ്ങളുടെ സെഷനിൽ ബ്രദർ ജാസലിൻ ജോയ് എന്നിവരായിരിക്കും തിരുവചനത്തിൽ നിന്നും ശുശ്രുഷിക്കുന്നത്. ബ്രദർ ജോയൽ പടവത്തിന്റെ നേതൃത്വത്തിൽ എം.പി.എ ക്വയർ അനുഗ്രഹീത ഗാനശുശ്രുഷ നിർവ്വഹിക്കും. ഈ കോൺഫറൻസ് വിവിധ ടി.വി., ഓൺലൈൻ മാധ്യമങ്ങളിൽ കൂടി തത്സമയം സംപ്രേക്ഷണം ചെയ്യുന്നതാണെന്ന് മീഡിയ കോ-ഓർഡിനേറ്റർ പാസ്റ്റർ ജിനു മാത്യു അറിയിച്ചു.
സൂം ID: 8225 012 1215
പാസ്കോഡ്: MPA2021

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...