മ്യാന്മറില്‍ കൂട്ടക്കൊല: ഇന്നലെ മാത്രം സുരക്ഷാസേന വെടിവെച്ച് കൊന്നത് 114 പേരെ

0 1,196

ബുർമ്മ : ഇന്നലെ മ്യാന്‍‌മറിന്റെ 76ആം സായുധസേന ദിനമായിരുന്നു. ആ സുദിനത്തിൽ ഒരു ദയവുമില്ലാതെ മ്യാന്‍മര്‍ സൈന്യം കൊന്നോടിക്കിയത് നൂറിലേറെ പേരെ. കൃത്യമായി പറഞ്ഞാൽ സ്ത്രീകളും കുട്ടികളുമടക്കം 114 പേരെ. അതും സൈന്യത്തിന് നേരെ പ്രക്ഷോഭത്തിൽ പങ്കെടുത്തു എന്ന് ഒറ്റ കുറ്റം മൂലം. 24 നഗരങ്ങളിലായി 93 പേര്‍ക്കാണ് ജീവൻ നഷ്ടമായത്. മാർച്ച് 14ന് 74നും 90നും ഇടയിൽ പേര്‍ കൊല്ലപ്പെട്ടതാണ് ഇതിന് മുമ്പുള്ള വലിയ മരണ നിരക്ക്. നിലവിൽ അട്ടിമറിക്കെതിരെ പ്രതിഷേധിച്ച 300 ലേറെ പേരെയാണ് സൈന്യം ഇതുവരെകൊന്നുതള്ളിയത്. രാജ്യത്ത് സൈനിക അട്ടിമറി ചോദ്യം ചെയ്യുന്നതിന്റെ ഭാഗമായി ആയിരക്കണക്കിന് പേരാണ് സൈന്യത്തിനെതിരെ മുദ്രാവാക്യവുമായി തെരുവിലിറങ്ങിയത്. ഈ സംഘങ്ങള്‍ക്ക് നേരെയാണ് സൈന്യം വെടിയുതിര്‍ത്തത്. അതിക്രമത്തിനെതിരെ അന്താരാഷ്‌ട്ര തലത്തിൽ വലിയ പ്രതിഷേധം ഉയരുന്നുണ്ടെങ്കിലും മ്യാന്‍മറില്‍ സ്ഥിതി രൂക്ഷമായി തുടരുകയാണ്.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...