ക്രൈസ്തവ ദേവാലയത്തിന് നേരെ ചാവേർ ആക്രമണം; നിരവധി പേർക്ക് പരിക്ക്

0 1,279

ജക്കാർത്ത: ഇന്തോനേഷ്യയിലെ ദക്ഷിണ സുലാവേസി പ്രവശ്യയിലെ മകാസര്‍ പട്ടണത്തില്‍ സ്ഥിതി ചെയ്യുന്ന കത്തീഡ്രലിൽ ചാവേറുകൾ ആക്രമിച്ചു. ഈ ആക്രമണത്തിൽ നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട് എന്നാണ് നിലവിൽ പുറത്ത് വരുന്ന പ്രാഥമിക റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്.സ്‌ഫോടനത്തില്‍ പള്ളിക്കു പുറത്തുള്ള കെട്ടിടങ്ങള്‍ക്കും നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. അന്വേഷണത്തിനായി ഇൻഡോനേഷിയ സർക്കാർ ഉത്തരവ് ഇറക്കി. ഇന്ന് പകൽ 10.30ന് ദൈവാലയത്തിൽ ഓശാന ഞായറിന്‍റെ തിരുകര്‍മ്മങ്ങള്‍ നടക്കുന്നതിനിടെയാണ് രാജ്യത്തെ നടുക്കിയ സംഭവം അരങ്ങേറിയത്. ബൈക്കില്‍ പള്ളിമൈതാനത്തേക്ക് കടക്കാന്‍ ശ്രമിച്ച ചാവേറിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞപ്പോള്‍ സ്‌ഫോടനമുണ്ടായി. അപകടത്തില്‍ ചാവേർ കൊല്ലപ്പെട്ടു. പരുകേറ്റ വിശ്വാസികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണമുണ്ടായ സാഹചര്യത്തില്‍ പള്ളിയിലെത്തിയവരെ വീടുകളിലേക്ക് മടക്കി അയച്ചു. എന്നാല്‍ സ്‌ഫോടനത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

You might also like
Comments
Loading...