യെരുശലേം ദേവാലയത്തിന്റെ നിലവിലുള്ള സ്ഥാനനിർണ്ണയം തെറ്റെന്ന് പഠനം

0 791

യെരുശലേം: നിലവിലുള്ള കാഴ്ചപ്പാടിന് വിപരീതമായി, യെരുശലേമിലെ ആലയ പർവതത്തിന് മുകളിൽ ഇരിക്കുന്ന ‘ഡോം ഓഫ് റോക്ക്’ ഇസ്ലാമിക് ദേവാലയം ചരിത്രപരമായ യഹൂദ ദേവാലയത്തിന്റെ യഥാർത്ഥ സ്ഥാനമല്ലെന്നുള്ള പുതിയ ഗവേഷണങ്ങൾ രംഗത്ത്. എഴുത്തുകാരൻ ക്രിസ്റ്റ്യൻ വിഡ്നർ, തന്റെ പ്രഥമ രചനയായ ദി ടെമ്പിൾ റിവീൽഡ്: ദ ട്രൂ ലൊക്കേഷൻ ഓഫ് ദ ജൂവിഷ് ടെമ്പിൾ എന്ന പുസ്തകത്തിലാണ് പുരാതന ആലയ നിർമ്മിതിയുടെ സ്ഥാനത്തെക്കുറിച്ചുള്ള നിലവിലെ വ്യാപകമായ വിശ്വാസത്തെ ചോദ്യം ചെയ്യുന്നത്.

Download ShalomBeats Radio 

Android App  | IOS App 

യഥാർത്ഥ സ്ഥാനം പർവതത്തിൽ മുസ്ലീം നിർമ്മിതിയുടെ അല്പം അകലെ ഒരു കല്ലേറു ദൂരത്താണ് എന്ന് അദ്ദേഹം വിശദമായി വ്യക്തമാക്കുന്നുമുണ്ട്. അനേകർക്ക് അറിയില്ലെങ്കിലും, വേദപുസ്തക പ്രവചനങ്ങൾ നമ്മുടെ കൺമുമ്പിൽ തന്നെ നിറവേറുകയാണ്. വിവിധ വാർത്താ റിപ്പോർട്ടുകളും ലേഖനങ്ങളും വായിച്ചതിനുശേഷം ഈ വിഷയത്തിൽ താൽപ്പര്യമുണ്ടെന്ന് വിഡ്നർ ദി ക്രിസ്റ്റ്യൻ പോസ്റ്റിന്റെ “ലൈഫ് ഇൻ ദി കിംഗ്ഡം” പോഡ്‌കാസ്റ്റിനോട് പറഞ്ഞു. അർത്ഥശൂന്യമായ അനേക നിർദ്ദിഷ്ട അവകാശ വാദങ്ങൾ കേട്ടപ്പോൾ, ഇതിന്റെ നിർണ്ണയം പൂവിനുള്ളിലെ കല്ലുപോലെ അവഗണിക്കാൻ കഴിയാത്തതായി മാറി. അതിനാൽ, വിഷയം കൂടുതൽ മന:പൂർവ്വം പര്യവേക്ഷണം ചെയ്യാൻ അദ്ദേഹം തീരുമാനിച്ചു.

ഒരു റബ്ബി പഴയ നഗരത്തിലെ ഈസ്റ്റ് ഗേറ്റിൽ ഒരു സഞ്ചാര വിവരണം നടത്തുന്നത് കണ്ടപ്പോഴാണ് തനിക്ക് ഏറ്റവും ശക്തമായ തെളിവ് ലഭിച്ചത്. ഇത് പ്രശസ്‌തമായ മിശിഹാ കവാടമാണെന്നും എന്നാൽ ഇതല്ല യഥാർത്ഥ കവാടമെന്നും റബ്ബി വിശദീകരിച്ചു, യഥാർത്ഥ കവാടം ആലയത്തിനു മുന്നിലായിരിക്കണമെന്നും, കൂടാതെ ആലയം ‘ഡോം ഓഫ് റോക്ക്’ ഇരിക്കുന്ന സ്ഥലമായതിനാൽ ഇത് യഥാർത്ഥമാകാൻ സാധ്യതയില്ല എന്നുമായിരുന്നു വിശദീകരണം. യെഹെസ്‌കേൽ 44 ൽ കിഴക്കൻ കവാടത്തിലേക്ക് നോക്കുന്നതായി പ്രവാചകൻ രേഖപ്പെടുത്തുന്ന ഇടം വിഡ്നർ സന്ദർശിച്ചു. തുടർന്നു നടത്തിയ വിശദമായ പഠനത്തിൽ നിന്ന് താൻ പറയുന്നത് ” ഏതെങ്കിലും ഒന്ന് തെറ്റായിരിക്കണം, ഒന്നുകിൽ ആലയത്തിന്റെ സ്ഥാനം അല്ലെങ്കിൽ മശിഹാ കവാടം” വൈഡനർ ന്യായീകരിച്ചു. ഒന്നുകിൽ ക്ഷേത്രം ഡോം ഓഫ് റോക്ക് സ്ഥിതി ചെയ്യുന്ന സ്ഥലമല്ല, അല്ലെങ്കിൽ സംശയാസ്‌പദമായ ഗേറ്റ് യഥാർത്ഥ കവാടമല്ല. കൂടുതൽ ആഴത്തിൽ കുഴിച്ചെടുത്തപ്പോൾ, ചരിത്രപരമായ സാക്ഷ്യപത്രങ്ങൾ അദ്ദേഹം കണ്ടെത്തി, ഗോൾഡൻ ഗേറ്റ് യഥാർത്ഥ സ്ഥാനത്തു തന്നെയെന്ന്; അങ്ങനെയെങ്കിൽ അതിനനുസാരമായി ദൈവാലയ സ്ഥാനം നിലവിൽ വിശ്വസിച്ചിരിക്കുന്നിടത്ത് ആയിരിക്കില്ല എന്നു ഉറപ്പിക്കാം എന്നാണ് വിഡ്നർ അവകാശപ്പെടുന്നത്

You might also like
Comments
Loading...