യു.കെയിലെ കേസിൽ ഫ്രാങ്ക്ലിൻ ഗ്രഹാമിന് വർഷങ്ങൾക്കു ശേഷം നീതി ലഭിച്ചു

0 1,311

ലണ്ടൻ: വർഷങ്ങളോളം നീണ്ടുനിന്ന നിയമപോരാട്ടത്തിനുശേഷം, സുവിശേഷകനായ ഫ്രാങ്ക്ലിൻ ഗ്രഹാം യുകെയിൽ മതസ്വാതന്ത്ര്യത്തിനായി നടത്തിയ ഒരു സുപ്രധാന കേസൽ നീതി ലഭിച്ചു. 2018 ൽ ലങ്കാഷെയറിൽ സംഘടിപ്പിച്ച “ഫെസ്റ്റിവൽ ഓഫ് ഹോപ്പ്” മഹാ സമ്മേളനത്തിന്റെ പരസ്യങ്ങൾ ഇംഗ്ലണ്ടിലെ ബ്ലാക്ക്പൂളിലെ ബസുകളിൽ നിന്ന് നീക്കം ചെയ്തിരുന്നു. 2018 സെപ്റ്റംബറിൽ ബ്ലാക്ക്പൂൾ ബൊറോ കൗൺസിലും ബ്ലാക്ക്പൂൾ ട്രാൻസ്പോർട്ട് സർവീസസ് ലിമിറ്റഡും “ടൈം ഫോർ ഹോപ്പ്” എന്ന വാക്കുകൾ പ്രദർശിപ്പിക്കുന്ന ബസ് പരസ്യങ്ങൾ നീക്കംചെയ്തു, സമ്മേളനവുമായുള്ള ഗ്രഹാമിന്റെ ബന്ധത്തെക്കുറിച്ച് കമ്മ്യൂണിറ്റി അംഗങ്ങൾ പരാതിപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയിരുന്നു അത്. പക്ഷേ ഇത് യു.കെയിലെ സമത്വ നിയമത്തിനെതിരാണ് എന്ന് കാണിച്ചാണ് മാഞ്ചസ്റ്റർ കൗണ്ടി കോടതി ജഡ്ജ് ക്ലെയർ ഇവാൻസ് കേസ് തള്ളിയത്.

Download ShalomBeats Radio 

Android App  | IOS App 

പരസ്യങ്ങൾ നീക്കം ചെയ്തിട്ടും, ഫ്രാങ്ക്ലിൻ ഗ്രഹാമിനൊപ്പം ലങ്കാഷെയർ ഫെസ്റ്റിവൽ ഓഫ് ഹോപ്പ് 9,000 പേരെ ഒരുമിച്ച് ബ്ലാക്ക്പൂളിൽ കൊണ്ടുവന്നു, ലോകമെമ്പാടുമായി 50,000 ത്തിലധികം ഓൺലൈൻ കാഴ്ചകൾ ഉണ്ടായിരുന്നു, 400 ലധികം ആളുകൾ ക്രിസ്തുവിനായി തങ്ങളുടെ ജീവിതം സമർപ്പിക്കുകയും ചെയ്തു. മതസ്വാതന്ത്ര്യത്തിനായുള്ള ഫ്രാങ്ക്ലിൻ ഗ്രഹാമിന് വളരെ നാളുകളായ് യുകെയിൽ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. 2020 ൽ പകർച്ചവ്യാധി ആരംഭിക്കുന്നതിനുമുമ്പ്, യുകെയിലെ നിരവധി വേദികൾ ഗ്രഹാമിനോട് വിവേചനം കാണിക്കുകയും തന്നോടുള്ള കരാർ ലംഘിക്കുകയും ലൈംഗികതയെക്കുറിച്ചുള്ള തന്റെ ബൈബിൾ വിശ്വാസങ്ങളും നിലപാടുകള് കാരണം സുവിശേഷ ഉത്സവങ്ങൾ നടത്താൻ അനുമതി വിസമ്മതിക്കുകയും ചെയ്തിരുന്നു.

You might also like
Comments
Loading...