എലിസബത്ത് രാജ്ഞിയുടെ ഭർത്താവ് ഫിലിപ് രാജകുമാരൻ അന്തരിച്ചു

0 3,409

ലണ്ടൻ: ബ്രിട്ടണിലെ ഫിലിപ് രാജകുമാരന്‍ (99) അന്തരിച്ചു. രാജകുടുംബം ട്വിറ്ററിലൂടെ നിര്യാണവാര്‍ത്ത സ്ഥിരീകരിച്ചു. പ്രാദേശികസമയം രാവിലെ വിന്‍സര്‍ കാസിലിലായിരുന്നു അന്ത്യം. എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവാണ് ഫിലിപ് രാജകുമാരൻ. കിരീടാവകാശിയായ ചാള്‍സ് രാജകുമാരന്‍ ഉള്‍പ്പെടെ നാല് മക്കളുണ്ട്.

Download ShalomBeats Radio 

Android App  | IOS App 

1921 ജൂൺ 10ന് ഗ്രീക്ക്–ഡാനിഷ് രാജകുടുംബത്തിൽ ജനിച്ച ഫിലിപ്, ബ്രിട്ടിഷ് നാവികസേനാംഗമായിരുന്നു. രണ്ടാം ലോകമഹായുദ്ധ കാലത്ത് നാവികസേനയിൽ പ്രവർത്തിച്ചു. 1947 നവംബർ 20നാണ് ഫിലിപ്പും എലിസബത്തും വിവാഹിതരായത്. 1952ൽ എലിസബത്ത് ബ്രിട്ടിഷ് രാജ്ഞിയായതു മുതൽ അവരെ ഔദ്യോഗിക പരിപാടികളിലും വിദേശയാത്രകളിലും അനുഗമിച്ചിരുന്നു. 2017 ഓഗസ്റ്റിൽ ഫിലിപ് 65 വർഷം നീണ്ട പൊതുജീവിതത്തിൽനിന്നു വിടവാങ്ങി. 150–ഒാളം രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. 14 പുസ്തകങ്ങൾ രചിച്ചു. പരിസ്ഥിതി, വ്യവസായം, സ്പോർട്സ്, വിദ്യാഭ്യാസം എന്നീ മേഖലകളിലെ 780 സംഘടനകളുടെ രക്ഷാധികാരിയോ പ്രസിഡന്റോ അംഗമോ ആയി പ്രവർത്തിച്ചു. കേംബ്രിജ്, എഡിൻബറ അടക്കമുള്ള സർവകലാശാലകളുടെ ചാൻസലറായിരുന്നു. 1997ൽ കൊച്ചി സന്ദർശിച്ചിരുന്നു.

You might also like
Comments
Loading...