ഭവന സഭകളുള്‍പ്പെടെ 5 സാമൂഹിക സംഘടനകള്‍ നിരോധിക്കുമെന്ന് ചൈന

0 834

ബെയ്ജിംഗ് : ദശലക്ഷക്കണക്കിന് ക്രിസ്ത്യന്‍ ഭവന സഭകളുള്‍പ്പെടെ അഞ്ച് ‘നിയമവിരുദ്ധ സാമൂഹിക സംഘടനകള്‍’ നിരോധിക്കുന്നതിനായി ചൈന ഒരു പുതിയ കാമ്പയിന്‍ ആരംഭിക്കുന്നു. ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേര്‍ണ്‍ (ICC) അനുസരിച്ച്, സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്യാത്തതും എന്നാല്‍ ‘ഒരു സാമൂഹിക ഓര്‍ഗനൈസേഷന്‍, സ്വകാര്യ നോണ്‍-എന്റര്‍പ്രൈസ് യൂണിറ്റ് അല്ലെങ്കില്‍ ഫൗണ്ടേഷന്‍ എന്നിവയുടെ പേരില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളാണ് കാമ്പെയ്ന്‍ ലക്ഷ്യമിടുന്നത്. ഐസിസി റിപ്പോര്‍ട്ട് ചെയ്തു.
ചൈനയിലെ സഭകള്‍ സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്യുകയും ത്രീ സെല്‍ഫ് പാട്രിയോട്ടിക് മൂവ്മെന്റ് (പ്രൊട്ടസ്റ്റന്‍റുകാര്‍ക്ക്) അല്ലെങ്കില്‍ ചൈനീസ് പാട്രിയോട്ടിക് കാത്തലിക് അസോസിയേഷനില്‍ ചേരുകയും വേണം. അത്തരം പള്ളികള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ നേരിടേണ്ടിവരുന്നതിനാല്‍ ദശലക്ഷക്കണക്കിന് ക്രിസ്ത്യാനികള്‍ രഹസ്യ സഭകളില്‍ ആരാധിക്കുന്നു.
ലക്ഷ്യം വച്ചിരിക്കുന്ന അഞ്ച് നിയമവി രുദ്ധ ഓര്‍ഗനൈസേഷനുകള്‍ ഇവയാണ്:

Download ShalomBeats Radio 

Android App  | IOS App 

  • ‘ദേശീയ ലക്ഷ്യങ്ങള്‍ നടപ്പിലാക്കുന്നു എന്ന പേരില്‍ സാമ്പത്തിക, സാംസ്‌കാരിക അല്ലെങ്കില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് തട്ടിപ്പ് നടത്തുന്നവ
  • സംസ്ഥാന അനുബന്ധ സ്ഥാപനങ്ങളാണെന്ന് നടിച്ച് പേരുകളില്‍ ‘ചൈന,’ ‘സോങ്വ’ അല്ലെങ്കില്‍ ‘നാഷണല്‍’ എന്നീ വാക്കുകള്‍ ഉപയോഗിക്കുന്ന സംഘടനകള്‍.
  • ‘നിയമ സംഘടനകളുമായി ചേര്‍ന്ന് വഞ്ചിക്കുന്ന സംഘടനകള്‍
  • ‘ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ (സിസിപി) നൂറാം വാര്‍ഷികം (ഈ വര്‍ ഷം) ആഘോഷിക്കുന്നതിന്റെ പേരില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നവര്‍,’
  • ‘ആരോഗ്യം, സംസ്‌കാരം എന്നിവ പ്രോത്സാഹിപ്പിക്കുന്നയായി നടിക്കുന്ന നിഗൂഡ സംഘടനകളും മതപരമായ ഒത്തുചേരല്‍ നടത്തുന്ന സംഘടനകള്‍.

”സിചുവാന്‍ പ്രവിശ്യയിലെ സിവില്‍ അഫയേഴ്‌സ് വകുപ്പ് മാര്‍ച്ചില്‍ ‘നിയമവിരുദ്ധ സാമൂഹിക സംഘടനകളുടെ’ ഒരു പട്ടിക പ്രസിദ്ധീകരിച്ചിരുന്നു, അതില്‍ ഭവന സഭകളും ബുദ്ധ ഗ്രൂപ്പുകളും ഉള്‍പ്പെടെ നിരവധി ടാര്‍ഗെറ്റു ചെയ്ത ഗ്രൂപ്പുകള്‍ ഉള്‍പ്പെടുന്നു,” റേഡിയോ ഫ്രീ ഏഷ്യ, ഐസിസി എന്നിവ റിപ്പോര്‍ട്ട് ചെയ്തു.

You might also like
Comments
Loading...