കോവിഡിന്‍റെ ഇന്ത്യൻ വകഭേദത്തിനെതിരെ ഫൈസർ വാക്സിൻ ഫലപ്രദമെന്ന് ഇസ്രായേൽ

0 1,338

ജറുസലേം: കോവിഡിന്‍റെ ഇന്ത്യൻ വകഭേദത്തിനെതിരെ ഫൈസർ വാക്സിൻ ഫലപ്രദമെന്ന് ഇസ്രായേൽ നടത്തിയ പഠനം വ്യക്തതമാക്കുന്നു. ഇന്ത്യൻ കോവിഡ് വകഭേദം ബാധിച്ച ഏഴ് കേസുകൾ ഇസ്രായേലിൽ കഴിഞ്ഞയാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. ഇവരിൽ നടത്തിയ പഠനത്തിലാണ് ഫൈസർ വാക്സിൻ കോവിഡിന്‍റെ ഇന്ത്യൻ വകഭേദത്തിനെതിരെ ഫലപ്രദമാണെന്ന് കണ്ടെത്തിയത്.

Download ShalomBeats Radio 

Android App  | IOS App 

എന്നാൽ, ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇസ്രായേൽ പുറത്ത്​ വിട്ടിട്ടില്ല. അമേരിക്കൻ മരുന്ന്​ നിർമാതാക്കളായ ഫൈസറും ​ബയോടെകും ചേർന്ന്​ വികസിപ്പിച്ചെടുത്ത വാക്സിൻ 90 ശതമാനത്തിലധികം ഫലപ്രദമാണെന്നാണ്​ റിപ്പോർട്ട്​. എന്നാൽ, ഇന്ത്യയിൽ ഫൈസർ വാക്സിന്​ അനുമതി നൽകിയിട്ടില്ല.

You might also like
Comments
Loading...