ശാരോൻ ഫെലോഷിപ്പ് ചർച്ച് യു.കെ – അയർലന്റ് റീജിയന് പുതിയ നേതൃത്വം
ശാരോൻ ഫെലോഷിപ്പ് ചർച്ച് യൂ.കെ & അയർലണ്ടിന് പുതിയ നേതൃത്വം നിലവിൽ വന്നു. 2021 മെയ് 8 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.00 മണിക്ക് ശാരോൻ ഫെലോഷിപ്പ് ചർച്ച് യൂ.കെ & അയർലണ്ടിന്റെ ജനറൽ ബോഡി മീറ്റിംഗിൽ വച്ചാണ് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തത്. ഇവാ. ജോൺ വർഗ്ഗീസിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച മീറ്റിങ്ങിൽ പാസ്റ്റർ സാംകുട്ടി പാപ്പച്ചൻ അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റർ ആശിഷ് & ബ്രദർ ഷാരോൻ ആരാധനക്ക് നേത്യത്വം നൽകി. തുടർന്ന് പാസ്റ്റർ ജെയിൻ തോമസ് പ്രസംഗിച്ചു.
പുതിയ ഭാരവാഹികൾ:
സീനിയർ മിനിസ്റ്റർ – പാസ്റ്റർ ജെയിംസ് സാമുവേൽ, പാസ്റ്റർ സാംകുട്ടി പാപ്പച്ചൻ (പ്രസിഡന്റ്), പാസ്റ്റർ ജെയിൻ തോമസ് (വൈസ് പ്രസിഡന്റ്), പാസ്റ്റർ പ്രയ്സ് വർഗീസ് (സെക്രട്ടറി), സുവി. ബിനു കുഞ്ഞൂഞ്ഞ് (ജോ. സെക്രട്ടറി) ബ്രദർ ബിനു ബേബി (ട്രഷറർ), ബ്രദർ ജോസഫ് വർഗീസ് & ബ്രദർ മോൻസി പാപ്പച്ചൻ (ഫിനാൻസ് കമ്മിറ്റി അംഗങ്ങൾ), ഇവാ. പ്രിൻസ് യോഹന്നാൻ & ബ്രദർ എബി ഡാനിയേൽ (യൂത്ത് മിനിസ്ട്രി കോഡിനേറ്റർമാർ), പാസ്റ്റർ ആശിഷ് എബ്രഹാം പാലത്തിങ്കൽ, ഇവാ. ജോൺ വർഗീസ് & ബ്രദർ റിജോയ്സ് പി രാജൻ (ഇവാഞ്ചലിസം ബോർഡ് അംഗങ്ങൾ), ആയി ബ്രദർ ബിബിൻ തങ്കച്ചൻ & രൂഫോസ് ഷാജു (മീഡിയ ആൻഡ് പബ്ലിസിറ്റി കോഡിനേറ്റർമാർ), ബ്രദർ പോൾ വർഗീസ് & ബ്രദർ എബി ഡാനിയൽ (മ്യൂസിക് ക്വയർ ഡിപ്പാർട്ട്മെന്റ്), ബ്രദർ ജിൻസ് മാത്യു & ഇവാ. ജോൺ വർഗീസ് (ചാരിറ്റി ഡിപ്പാർട്ട്മെൻറ്), ഇവാ. ജോൺ വർഗീസ് (പ്രയർ കോഡിനേറ്റർ), സിസ്റ്റർ ഷൈനി തോമസ് (ലേഡീസ് മിനിസ്ട്രി).