ഇസ്രയേലിന് ഞങ്ങളുണ്ട് പിന്തുണ; അമേരിക്ക

0 1,295

വാഷിംഗ്ടണ്‍ ഡി.സി: ഇസ്രയേലിന് പരിപൂർണ്ണ പിന്തുണ അറിയിച്ചു കൊണ്ട് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ രംഗത്ത്. പൗരന്മാർക്ക് സുരക്ഷിതത്വം ഉറപ്പാക്കാൻ ഇസ്രയേലിന് അവകാശമുണ്ടെന്നും ഒപ്പം സ്വയം പ്രതിരോധിക്കാനും ബൈഡൻ പ്രസ്താവിച്ചു. അതിനോടൊപ്പം, ഡെപ്യൂട്ടി അസിസ്റ്റന്‍റ് സെക്രട്ടറി സമാധാന ദൂതനായി ബൈഡൻ നിയമിക്കുകയും ചെയ്തു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ബൈഡൻ ടെലിഫോണിൽ സംസാരിക്കുകയും ചെയ്തു.

Download ShalomBeats Radio 

Android App  | IOS App 

അ​തേ​സ​മ​യം ഗാ​സ​യി​ലെ ഹ​മാ​സ് തീ​വ്ര​വാ​ദി​ക​ളും ഇ​സ്രേ​ലി സൈ​ന്യ​വും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷം പൂ​ർ​ണ​തോ​തി​ലു​ള്ള യു​ദ്ധ​മാ​യി പ​രി​ണ​മി​ച്ചേ​ക്കു​മെ​ന്ന് ആ​ശ​ങ്ക ഉ​യ​രു​ന്നു​ണ്ട്. ര​ണ്ടു​ദി​വ​സ​ത്തി​നി​ടെ ആ​യി​ര​ത്തി​ല​ധി​കം റോ​ക്ക​റ്റു​ക​ളാ​ണ് ഹ​മാ​സ് ഇ​സ്ര​യേ​ലി​ലേ​ക്കു തൊ​ടു​ത്ത​ത്. ഇസ്രായേൽ സൈ​ന്യം ഗാ​സ​യി​ൽ നൂ​റു​ക​ണ​ക്കി​ന് വ്യോ​മാ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്തി.ഗാ​സ​യി​ൽ മലയാളിയായ ഇ​ടു​ക്കി സ്വ​ദേ​ശി​നി സൗ​മ്യ സ​ന്തോ​ഷ് അ​ട​ക്കം ആ​റു പേരും, മൊത്തം 13 കു​ട്ടി​ക​ള​ട​ക്കം 53 പ​ല​സ്തീ​നി​ക​ളും ആക്രമണത്തിൽ കൊ​ല്ല​പ്പെ​ട്ടത് എന്നാണ് പുറത്ത് വരുന്ന റിപോർട്ടുകൾ.

You might also like
Comments
Loading...