കാനഡ പാസ്റ്റെർസ് ഫെല്ലോഷിപ്പിന്റെ നേതൃത്വത്തിൽ ലീഡർഷിപ്പ് സെമിനാർ മെയ് 29 ന്

0 1,087

ടോറോന്റോ: കാനഡ പാസ്റ്റെർസ് ഫെല്ലോഷിപ്പിന്റെ നേതൃത്വത്തിൽ  മെയ് 29-ാം തീയതി ലീഡർഷിപ്പ് സെമിനാർ രാവിലെ 10.30 മുതൽ സൂമിലൂടെ നടക്കും. ഈ പ്രതിസന്ധിയുടെ കാലഘട്ടത്തിൽ ദൈവദാസന്മാരും സഹപ്രർത്തകരും അറിഞ്ഞിരിക്കേണ്ട ദൈവീക മർമ്മങ്ങളെയും അനുഭവങ്ങളെയെയും കുറിച്ചും പ്രായോഗികവും ആത്‌മീയവുമായ നേതൃത്വതത്വങ്ങളെക്കുറിച്ചും ക്ലാസിൽ ചർച്ച ചെയ്യും. കാനഡയിലെ മലയാളി പെന്തക്കോസ്‌ത്‌ സഭകളുടെ ചരിത്രത്തിലെ ഈ പ്രഥമ സമ്മേളനത്തിൽ പാസ്റ്റർ പി.ജി. വർഗീസ് ക്ലാസുകൾ എടുക്കും.

കാനഡയിലെ വിവിധ പ്രൊവിൻസുകളിലെ 50-ൽപരം മലയാളി പെന്തെക്കോസ്ത്‌ സഭകളിലെ ദൈവദാസന്മാരും, മുൻനിര പ്രവർത്തകരും പുത്രികാ സംഘടനകളുടെ ഉത്തരവാദിത്വം വഹിക്കുന്നവരും കുടുംബങ്ങളും പങ്കെടുക്കും. പാസ്‌റ്റർമാരായ ഫിന്നി സാമുവേൽ, വിൽ‌സൺ കടവിൽ, ജോൺ തോമസ്, മാത്യു കോശി എന്നിവർ നേതൃത്വം നല്കും.
സൂം ID: 8339 326 5385
പാസ്‌വേഡ്: Canada

കൂടുതൽ വിവരങ്ങൾക്ക്:
+1 2267001273, +1 780977 3374,
+1 647833 9744, +1 604716 8418.

You might also like
Comments
Loading...