ഇസ്രായേലിനായി പ്രാർത്ഥനകൾക്കുള്ള പേജ് ഫേസ്ബുക്ക് നിർത്തലാക്കി

0 1,040

ജെറുസലേം: ഇസ്രായേലും പലസ്തീനും തമ്മിലുള്ള നിരന്തരമായ സംഘർഷത്തിനിടയിൽ മൈക്ക് ഇവാൻസ് എന്നയാൾ യിസ്രായേലിനായി പ്രാർത്ഥനയ്ക്കായ് സൃഷ്ടിച്ച
ഫേസ്ബുക്ക് പേജ് “ജറുസലേം പ്രയർ ഗ്രൂപ്പ്” (Prayers for Israel) ഫെയ്സ്ബുക്ക് അധികാരികൾ അടച്ചുപൂട്ടി. 80 ദശലക്ഷത്തോളം ഉപയോക്താക്കൾ ഇസ്രായേൽ ജനതയുടെ സുരക്ഷയ്ക്കായി ദൈനംദിന പ്രാർത്ഥനയിൽ ഒത്തുചേരുന്ന പേജായിരുന്നു ഇത്. ആയിരക്കണക്കിന് ആന്റിസെമെറ്റിക് അഭിപ്രായങ്ങളാൽ പേജ് നിറഞ്ഞു. ചിലത് നാസി ചിത്രങ്ങളും പ്രചാരണങ്ങളും അവതരിപ്പിച്ചു, അതിന്റെ ഫലമായി പേജ് വിദ്വേഷ ഭാഷണം നടത്തുന്നുവെന്ന പരാതികൾ ഉയർന്നു, ഫെയ്സ്ബുക്ക് പേജ് അടച്ചു.

സൈബർ ഭീകരവാദത്തിന്റെ ഏകോപിത പ്രവൃത്തിയെന്ന് ഇതിനെ വിശേഷിപ്പിച്ച ഇവാൻസ്,
“ഇക്കാലത്ത് യാഥാസ്ഥിതികനായിരിക്കുന്നതും ഇസ്രായേൽ അനുകൂലമായിരിക്കുന്നതും ഒന്നുതന്നെയാണ്. നിങ്ങൾ ഇസ്രായേലിനെ പ്രതിരോധിക്കുകയാണെങ്കിൽ, നിങ്ങളുടെ പേജ് സേവന നിബന്ധനകൾ ലംഘിക്കുന്നു. പക്ഷേ, ഇസ്രായേൽ വിരുദ്ധ വികാരം വളർത്താൻ ആഗ്രഹിക്കുന്ന ആർക്കും അത് സ്വാഗതം ചെയ്യപ്പെടുന്നു” എന്നു പറഞ്ഞു.

You might also like
Comments
Loading...