നൈജീരിയയിൽ ക്രിസ്തീയ പീഢനം തുടരുന്നു: പാസ്റ്ററെയും മൂന്ന് വയസുള്ള മകനെയും വെടിവെച്ചുകൊന്നു

0 973

അബൂജ: നൈജീരിയയിൽ നടന്നു വരുന്ന ക്രൈസ്തവ പീഢനങ്ങളിൽ ഏറ്റവും ഒടുവിൽ അതിദാരുണമായ മറ്റൊന്നു കൂടി. ‘മോർണിംഗ് സ്റ്റാർ’ നല്കിയ വിവരമനുസരിച്ച്, മെയ് 21ന് ക്രിസ്ത്യൻ മിഷനറിയായ ഒരു പാസ്റ്ററും തൻ്റെ മൂന്ന് വയസുള്ള മകനും സുവിശേഷവിരോധികളാൽ കൊല്ലപ്പെതായി ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസൺ(ICC) റിപ്പോർട്ട്‌ ചെയ്തു. നൈജർ കംബേരി ഗ്രാമത്തിൽ ഒരു സഭാ സ്ഥാപകനായി സേവനമനുഷ്ഠിക്കുകയും അവിടെ ക്രിസ്ത്യൻ സ്കൂൾ സ്ഥാപിക്കുകയും ചെയ്ത പാസ്റ്റർ ലെവിറ്റിക്കസ് മക്പയെയും തന്റെ മൂന്നു വയസ്സുള്ള മകനുമാണ് ഫുലാനി ഭീകരന്മാരുടെ വെടിയേറ്റ് മരിച്ചത്. അദ്ദേഹത്തിന്റെ ഭാര്യ മകളുമായി ഓടി രക്ഷപ്പെട്ടു.

പാസ്റ്റർ മക്പയുടെ അടുത്ത സുഹൃത്തായ സാമുവൽ സോളമൻ പറഞ്ഞു: “അദ്ദേഹം ഇവിടെയെത്തി ഞങ്ങളോടൊപ്പമുള്ള അവസാന ക്രിസ്ത്യൻ കൺവെൻഷനിൽ പങ്കെടുത്തു, ഞങ്ങൾ വളരെ ദുഃഖിതരാണ്, എന്നാൽ അദ്ദേഹം സ്വർഗ്ഗത്തിലെ രക്തസാക്ഷികളുടെ കൂടെ ചേർന്നു. അദ്ദേഹത്തിന്റെ രക്തം ദേശത്തിന് സാക്ഷ്യം വഹിക്കും, അതുപോലെ തന്നെ നൈജീരിയയിലെ അഴിമതിക്കാരായ അധികാരികളുടെ അരക്ഷിതാവസ്ഥയ്‌ക്കെതിരെയും.”

നൈജീരിയൻ ക്രിസ്ത്യാനികൾക്കുള്ള ഏറ്റവും വലിയ ഭീഷണിയായ ബോക്കോ ഹറാമിനെ മറികടന്ന ഫുലാനി മിലിറ്റിയ, ലോകത്തിലെ ഏറ്റവും ഭീകരമായ നാലാമത്തെ ഭീകരസംഘടനയാണ്. കൃഷിസ്ഥലം തട്ടിയെടുക്കാനും ഇസ്‌ലാമിനെ ജനങ്ങളിൽ അടിച്ചേൽപ്പിക്കാനുമുള്ള ഇവരുടെ ജിഹാദി സ്വഭാവമുള്ള നീക്കങ്ങളാണ് ആക്രമണത്തിന് പ്രേരണയെന്ന് പലരും വിശ്വസിക്കുന്നു. മുസ്ലീം ആധിപത്യമുള്ള സർക്കാരിന്റെ നിലപാടാണ് ഇത്തരം അതിക്രമങ്ങൾക്ക് വഴിതെളിക്കുന്നതെന്നും കരുതപ്പെടുന്നു.

You might also like
Comments
Loading...