കിലോഗ്രാമിന്റെ നിര്‍വചനം മാറാൻ പോകുന്നു; ചരിത്രനിമിഷത്തിലേക്ക് ചുവട് വെച്ച് ശാസ്ത്രംലോകം

0 1,117

ലണ്ടന്‍: തൂക്കത്തിന്റെ അടിസ്ഥാന ഘടകമായ കിലോഗ്രാമിന്റെ ഭാരം നിശ്ചയിക്കുന്ന മാനദണ്ഡത്തിന് മാറ്റം വരുത്താന്‍ ഒരുങ്ങുന്നു. പാരിസില്‍ നടക്കുന്ന ജനറല്‍ കോണ്‍ഫറന്‍സ് ഓണ്‍ വെയ്റ്റ്‌സ് ആന്റ് മെഷേസില്‍ കിലോഗ്രാമിന്റെ നിര്‍വചനം മാറ്റി പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് വിവരം. ഇത് യാഥാര്‍ത്ഥ്യമായാല്‍ ഭൗതിക വസ്തുവിനെ അടിസ്ഥാനമാക്കി നിര്‍വചിച്ച അവസാനത്തെ അളവ് കോലും ഇല്ലാതാകും.
മിക്ക ആളുകള്‍ക്കും കിലോഗ്രാമിന്റെ അളവുകോല്‍ എങ്ങനെയാണെന്ന് അറിവില്ല. നിത്യജീവിതത്തില്‍ അളവ് സംവിധാനത്തിന് ഏറെ പ്രാധാന്യമുണ്ടെങ്കിലും അവയെ കുറിച്ച് ജനങ്ങള്‍ ബോധവാന്മാരല്ല.
പാരിസിലെ രാജ്യാന്തര അളവുതൂക്ക ബ്യൂറോയില്‍ സൂക്ഷിച്ചിരിക്കുന്ന 90 ശതമാനം പ്ലാറ്റിനവും 10 ശതമാനം ഇറീഡിയവും ചേര്‍ന്ന ലോഹ സിലിണ്ടര്‍ ആണ് നൂറ്റാണ്ടിലേറെയായി കിലോഗ്രാമിന്റെ തൂക്കം നിര്‍വഹിക്കുന്നത്. കിലോഗ്രാമിന്റെ അടിസ്ഥനം ഇതിന്റെ തൂക്കമാണ്.
എന്നാല്‍ ഭൗതിക വസ്തുവിനെ അടിസ്ഥാനമാക്കി കിലോഗ്രാമിനെ നിര്‍വചിക്കാനാവില്ലെന്നാണ് നിലവിലെ ധാരണ. കാലപ്പഴക്കം കാരണം ഈ സിലിണ്ടറില്‍ സംഭവിക്കുന്ന ഭാരമാറ്റം കിലോഗ്രാമിന്റെ തൂക്കത്തില്‍ മാറ്റം വരുത്തി തുടങ്ങിയതോടെയാണ് ശാസ്ത്രീയ മാര്‍ഗങ്ങളെക്കുറിച്ച് ആലോചിക്കാന്‍ തുടങ്ങിയത്.
ഈ സിലിണ്ടറില്‍ ഒരു തരി പൊടിയോ മറ്റ് വസ്തുക്കളോ പറ്റിപിടിച്ചാല്‍ പോലും അളവില്‍ മാറ്റമുണ്ടാകും. അതിനാല്‍ പ്രകാശവേഗത്തെ അടിസ്ഥാനമാക്കി പ്ലാന്‍ക്‌സ് കോണ്‍സ്റ്റന്റ് ഉപയോഗിച്ച് കിലോഗ്രാം കണക്കാക്കുന്ന സങ്കീര്‍ണ സംവിധാനമായിരിക്കും ഇനി നിലവില്‍ വരിക. എന്നാല്‍ നിര്‍വചനം മാറ്റുന്നതിലൂടെ സാധാരണ നിലയിലുള്ള അളവു തൂക്ക പ്രക്രിയകളെ ഒരു തരത്തിലും ബാധിക്കില്ല.
1795ല്‍ ലൂയിസ് പതിനാറാമന്‍ രാജാവ് ഏര്‍പ്പെടുത്തിയതാണ് നിലവിലെ കിലോഗ്രാം സംവിധാനം. ഈ സംവിധാനം ക്രമേണ മറ്റു രാജ്യങ്ങളും സ്വീകരിക്കുകയായിരുന്നു.

You might also like
Comments
Loading...