ഇന്തോനേഷ്യൻ പാസ്റ്ററുടെ കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി പോസ്റ്റ്മോർട്ടം നടന്നു

0 1,354

ജക്കാർത്ത: കഴിഞ്ഞ വർഷം ഇന്ത്യനേഷ്യയിൽ കൊലചെയ്യപ്പെട്ട ഒരു പ്രൊട്ടസ്റ്റന്റ് പാസ്റ്ററുടെ പൂർണ്ണ പോസ്റ്റ്‌മോർട്ടം, ഒരു സ്വതന്ത്ര മെഡിക്കൽ സംഘം ജൂൺ 5 ന് നടത്തി. ഒരു കൂട്ടം ടിഎൻ‌ഐ (ഇന്തോനേഷ്യൻ നാഷണൽ ആർമി) സൈനികരാൽ 2020 സെപ്റ്റംബറിൽ കൊല്ലപ്പെട്ടു എന്നു സംശയിക്കപ്പെടുന്ന, പപ്പുവയിലെ ഇന്റാൻജയ ജില്ലയിലെ ഗോസ്പൽ ടാബർനാക്കിൾ ചർച്ചിലെ ശുശ്രൂഷകൻ റവ. യെരമിയ സനമ്പാനിയുടെ പോസ്റ്റ്‌മോർട്ടമാണ് ഔദ്യോഗിക അന്വേഷണത്തിന്റെ ഭാഗമായി നടത്തിയത്. പാസ്റ്ററുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം തുടരാൻ അദ്ദേഹത്തിന്റെ സഭ ഇന്തോനേഷ്യൻ സർക്കാരിനുമേൽ സമ്മർദ്ദം ചെലുത്തി. ഈ വർഷം ഫെബ്രുവരിയിൽ പോസ്റ്റ്‌മോർട്ടത്തിന് പാസ്റ്ററുടെ കുടുംബം സമ്മതിച്ചു.

2020 സെപ്റ്റംബർ 19 നാണ് 67 കാരനായ പാസ്റ്ററെ വീടിന് പുറത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. പാപ്പുവയിലെ ഇന്റാൻജയ ജില്ലയിലെ ഹിറ്റാഡിപ ഗ്രാമത്തിലാണ് അദ്ദേഹം താമസിച്ചിരുന്നത്. ഇന്തോനേഷ്യയിലെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ (കൊംനാസ് എച്ച്എഎം) അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളെക്കുറിച്ച് ഒരു സ്വതന്ത്ര അന്വേഷണം ആരംഭിച്ചു. ഒടുവിൽ, അൽപിയസ് ഹസിം മാഡി എന്ന സൈനികൻ പാസ്റ്ററെ കൊന്നതായി കമ്മീഷൻ അറിയിച്ചു. ഈ കണ്ടെത്തലുകൾ, മരിക്കുന്നതിന് മുമ്പ്, കുറ്റാരോപിതനായ സൈനികനെ സംഭവം നടന്ന സ്ഥലത്തുവച്ച് മൂന്നോ നാലോ സൈനികരോടൊപ്പം കണ്ടതായി കുറഞ്ഞത് രണ്ട് സാക്ഷികൾക്ക് പാസ്റ്റർ നൽകിയ വിവരണത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് കൊംനാസ് എച്ച്എഎം കമ്മീഷണർ മുഹമ്മദ് ക്വയറുൽ ആനം മാധ്യമപ്രവർത്തകരോട് നവംബർ 2 ന് പറഞ്ഞു. വെടിവയ്ക്കുന്നതിനുമുമ്പ് പാസ്റ്റർ പീഡനത്തിന് ഇരയായിരുന്നു.

സൈനികർ നടത്തിയ മനുഷ്യാവകാശ ലംഘനങ്ങൾ മറച്ചുവെച്ചതായി ഇന്തോനേഷ്യൻ സൈന്യത്തിനെതിരെ ആരോപിക്കപ്പെടുന്നതിനാലാണ് പോസ്റ്റ്‌മോർട്ടം നടത്താൻ ഒരു സ്വതന്ത്ര സംഘത്തോട് ആവശ്യപ്പെട്ടത്. ദക്ഷിണ സുലവേസിയിലെ മകാസ്സറിലെ ഹസാനുദ്ദീൻ യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ഫോറൻസിക് സംഘമാണ് പോസ്റ്റ്‌മോർട്ടം നടത്തിയതെന്നും, പോസ്റ്റ്മാർട്ടം കേസ് അന്വേഷിക്കുന്ന സർക്കാർ നിയോഗിച്ച വസ്തുതാന്വേഷണ സംഘത്തിന്റെ ചെയർമാനും പാസ്റ്ററുടെ കുടുംബത്തിലെ ഒരു അംഗവുമായ ബെന്നി മാമോട്ടോ സാക്ഷ്യം വഹിച്ചു വെന്നും ഇന്റാൻ ജയ പോലീസ് മേധാവി സാൻഡി സുൽത്താൻ പറഞ്ഞു.

You might also like
Comments
Loading...