ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന അംബാസിഡറായി ഡോ.ജോൺസൺ വി.ഇടിക്കുള തിരഞ്ഞെടുക്കപ്പെട്ടു

0 1,008

ന്യൂയോർക്ക്: ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡർ ആയി ഡോ.ജോൺസൺ വി.ഇടിക്കുള തെരെഞ്ഞെടുക്കപ്പെട്ടു. ലോകരാജ്യങ്ങളിൽ നിന്നും 35 പേരെയാണ് അംബാസിഡർ ആയി തെരെഞ്ഞെടുത്തത്.
2030 ന് മുമ്പായി ലോകരാജ്യങ്ങൾ പരിഹാരം കാണേണ്ട പതിനേഴ് വിഷയങ്ങൾ ഉൾപ്പെടെ സുസ്ഥിര വികസന ലക്ഷ്യങ്ങളെ രാജ്യത്ത് പ്രചരിപ്പിക്കുകയും ജനങ്ങളുടെ ഇടയിൽ ബോധവത്ക്കരണം നടത്തുകയും ആണ് പദ്ധതി.

Download ShalomBeats Radio 

Android App  | IOS App 

ആലപ്പുഴ ജില്ലയിൽ തലവടി വാലയിൽ ബെറാഖാ ഭവനിൽ ഡോ.ജോൺസൺ വി.ഇടിക്കുള കഴിഞ്ഞ 24 വര്‍ഷമായി ജീവകാരുണ്യ – സാമൂഹിക മനുഷ്യാവകാശ – സമാധാന പ്രവർത്തനങ്ങൾക്ക് നല്കുന്ന സമഗ്ര സംഭാവനകളെ പരിഗണിച്ചാണ് അംബാസഡർ പദവി.ന്യൂയോർക്ക് ആസ്ഥാനമായ
അംബാസിഡേഴ്സ് ഓഫ് യുണൈറ്റഡ് നേഷൻസ് സസ്‌റ്റേൻനബിൾ ഡവലപ്പ്മെൻറ്സ് ഗോൾസ് നെറ്റ്വർക്ക് ഇൻ്റെർനാഷണൽ പ്രസിഡൻ്റ് പ്രൊഫ.ഡോ.എഫ്രീം സ്റ്റീഫൻ എസ്സയിൻ സെക്രട്ടറി ഫെറ ഡെലൻസ് ലിനോട്ട് എന്നിവർ അടങ്ങിയ കമ്മിറ്റിയാണ് ഡോ.ജോൺസൺ വി. ഇടിക്കുളയെ നാമനിർദ്ദേശം ചെയ്തത്.

നാഷണൽ ഫോറം ഫോർ സോഷ്യൽ ജസ്റ്റിസ് ന്യൂനപക്ഷ സമിതി ദേശീയ അദ്ധ്യക്ഷ്യൻ,ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ ഓഫ് ഇന്ത്യ സംസ്ഥാന ചെയർമാൻ,യു.ആർ.എഫ് ബുക്ക് ഓഫ് വേൾഡ് റിക്കോർഡ് ഏഷ്യൻ ജൂറി,കേരള യുവജനക്ഷേമ ബോർഡ് യൂത്ത് അവാർഡീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി, സൗഹൃദ വേദി പ്രസിഡൻ്റ്, ജനകീയ സമിതി സംസ്ഥാന കോർഡിനേറ്റർ എന്നീ ചുമതലകളും വഹിക്കുന്നു.

ഇന്ത്യ ബുക്ക് ഓഫ് റെക്കാര്‍ഡ്, അസിസ്റ്റ് വേള്‍ഡ് റെക്കാര്‍ഡ്, യൂണിക്ക് വേള്‍ഡ് റെക്കാര്‍ഡ്, വേള്‍ഡ് അമേസിംങ്ങ് റെക്കാര്‍ഡ്, ഇന്ത്യന്‍ അച്ചീവേഴ്‌സ് ബുക്ക് ഓഫ് റെക്കാര്‍ഡ്, ഇംഗ്ലണ്ട് ആസ്ഥാനമായുള്ള റെക്കാർഡ് ഹോൾഡേഴ്സ് റിപ്പബ്ളിക്ക്, യൂണിവേഴ്സൽ ബുക്ക് ഓഫ് റെക്കോർഡ്, എന്നിവയില്‍ ഇടം ലഭിച്ചിട്ടുണ്ട്.കൂടാതെ, ഇന്ത്യന്‍ ജേസീസ് അവാര്‍ഡ്, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ബെസ്റ്റ് യൂത്ത് അവാര്‍ഡ്, കണ്‍സ്യൂമേഴ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ബെസ്റ്റ് സോഷ്യല്‍ വര്‍ക്കര്‍ അവാര്‍ഡ്,കേരള യൂത്ത് ക്ലബ് അസോസിയേഷന്റെ സേവന പുരസ്‌കാരം, വൈ.എം.സി.എ ലീഡര്‍ഷിപ്പ് അവാര്‍ഡ്, അഹമ്മദാബാദ് ജീനിയസ് ഫൗണ്ടേഷന്റെ ജീനിയസ് അവാര്‍ഡ് ,സെക്കന്ദ്രബാദ് ഇന്ത്യൻ ബുക്ക് ഓഫ് റെക്കാർഡ്സിന്റ ഇന്ത്യന്‍ എക്‌സലന്‍സി അവാര്‍ഡ് ,നാഷണൽ ഹ്യൂമൻ റൈറ്റ്സ് കൗൺസിലിന്റെ പ്രത്യേക പുരസ്ക്കാരം, കാത്തലിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ഗുഡ് സമരിറ്റൻ പുരസ്ക്കാരം, ഭാരതീയ മനുഷ്യാവകാശ സംരംക്ഷണ സമിതിയുടെ കർമ്മ ശ്രേഷ്ഠ പുരസ്ക്കാരം ,നാഷണൽ ഹ്യൂമൻ റൈറ്റ്സ് ആൻറ് ഹ്യൂമാനിറ്റേറിയൻ ഫെഡറേഷൻ മികച്ച സാമൂഹ്യ പ്രവർത്തകർക്ക് ഏർപെടുത്തിയ ഹ്യുമാനിറ്റേറിയൻ പുരസ്ക്കാരം എന്നിവയ്ക്ക് അർഹനായിട്ടുണ്ട്.സൗദ്യ അറേബ്യ മിനിസ്ട്രി ഓഫ് ഹെൽത്ത് അൽഖുർമ ഹോസ്പിറ്റൽ നേഴ്സിങ്ങ് ഡയറക്ടർ ജിജിമോൾ ജോൺസൺ ഭാര്യയും ബെൻ, ദാനിയേൽ എന്നിവർ മക്കളുമാണ്.

You might also like
Comments
Loading...