മലയാളിയെ എത്തിച്ചത് രാജ്യാന്തര ടെക് വമ്പന്‍ ഗൂഗിളിന്റെ നേതൃനിരയില്‍

0 1,118

ന്യൂഡല്‍ഹി: ഓറക്കിളിലെ 22 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം മലയാളിയെ എത്തിച്ചത് രാജ്യാന്തര ടെക് വമ്പന്‍ ഗൂഗിളിന്റെ നേതൃനിരയില്‍. ഓറക്കിളിന്റെ പ്രോഡക്ട് ഡവലപ്‌മെന്റ് വിഭാഗം മേധാവിയായിരുന്ന കോട്ടയം കോത്തല സ്വദേശി തോമസ് കുര്യനെ (51)യാണ് ഗൂഗിള്‍ ക്ലൗഡ് മേധാവിയായി നിയമിച്ചത്. നിലവിലെ ഗൂഗിള്‍ ക്ലൗഡ് മേധാവി ഡയാന്‍ ഗ്രീനാണ് തന്റെ ബ്ലോഗില്‍ തോമസ് കുര്യന്റെ നിയമനം അറിയിച്ചത്.തോമസ് കുര്യന്‍ ഈ മാസം 26നു ഗൂഗിളില്‍ പ്രവേശിക്കും. ജനുവരിയില്‍ സിഇഒയായി സ്ഥാനമേല്‍ക്കും. കോത്തല പുള്ളോലിക്കല്‍ തോമസ് കുര്യന്‍ 1996 ലാണു ഓറക്കിളില്‍ പ്രവേശിക്കുന്നത്. ബംഗളൂരു സെന്റ് ജോസഫ്സ് ബോയ്സ് ഹൈസ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ ഈ അന്‍പത്തൊന്നുകാരന്‍ പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയില്‍ നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബാച്ലര്‍ ഡിഗ്രിയും സ്റ്റാന്‍ഫോഡ് സര്‍വകലാശാലയില്‍നിന്ന് എംബിഎയും നേടി.രാജ്യാന്തര വെഞ്ച്വര്‍ ഫണ്ട്, ഐടി കമ്പനികളിലെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സില്‍ അഡൈ്വസറി അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കുര്യന്റെ നേതൃത്വത്തില്‍ ഓറക്കിള്‍ ഫ്യൂഷന്‍ മിഡില്‍ വെയര്‍ ബിസിനസില്‍ ഏറെ നേട്ടം കൈവരിച്ചിരുന്നു. 2008 മുതല്‍ ഓറക്കിള്‍ ഫ്യൂഷന്‍ ആപ്ലിക്കേഷന്‍ വികസിപ്പിക്കുന്നതിലും മുഖ്യ പങ്കാളിയായിരുന്നു. 2015 ല്‍ ഓറക്കിളിന്റെ പ്രസിഡന്റ് പദവിയിലെത്തി. സെപ്തംബറിലാണ് ഓറക്കിള്‍ വിട്ടത്. കമ്പനിയുടെ സോഫ്റ്റ്‌വെയര്‍ ഡവലപ്‌മെന്റിന്റെ ചുമതല വഹിക്കുകയായിരുന്നു.

You might also like
Comments
Loading...