ജ​ർ​മ​നി​യി​ൽ മിന്നൽ പ്രളയം, 42 പേ​ർ മ​രി​ച്ചു; നി​ര​വ​ധി പേ​രെ കാ​ണാ​താ​യി

0 687

രാ​ജ്യ​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റ​ന്‍- മധ്യ മേ​ഖ​ല​യി​ൽ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Download ShalomBeats Radio 

Android App  | IOS App 

ബെ​ർ​ലി​ൻ: ജർമനിയിൽ ക​ന​ത്ത മ​​ഴയും വെ​ള്ള​പ്പൊ​ക്ക​വും. മിന്നൽ പ്രളയത്തിൽ 42 പേ​ർ മ​രി​ക്കു​ക​യും നി​ര​വ​ധി പേ​രെ കാ​ണാ​താ​വു​ക​യും ചെ​യ്തു എന്നാണ് പുറത്ത് വരുന്ന റിപോർട്ടുകൾ. റൈ​ൻ​ലാ​ൻ​ഡ്-​പ​ലാ​റ്റി​നേ​റ്റ്, നോ​ർ​ത്ത് റൈ​ൻ-​വെ​സ്റ്റ്ഫാ​ലി​യ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളെ​യാ​ണ് വെ​ള്ള​പ്പൊ​ക്കം രൂ​ക്ഷ മാ​യി ബാ​ധി​ച്ച​ത്. 2 ദിവസമായി നിർത്താതെ പെയ്യുന്ന മഴയിൽ, മരണസം​ഖ്യ ഇ​നി​യും ഉ​യരനാണ് സാധ്യത. പടിഞ്ഞാറൻ പ്രവിശ്യയായ യൂസ്​കിർഷെനിൽ മാത്രം എട്ടുമരണമുണ്ട്​. കോബ്ലെൻസ്​ നഗരത്തിൽ നാലും. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട രണ്ട്​ ഉദ്യോഗസ്​ഥരും മരണപ്പെട്ടു.
വെ​ള്ള​പ്പൊ​ക്ക​ത്തെ തു​ട​ര്‍​ന്ന് ര​ക്ഷ തേ​ടി വീ​ടു​ക​ളു​ടെ ടെ​റ​സി​ല്‍ അ​ഭ​യം പ്രാ​പി​ച്ച നി​ര​വ​ധി പേ​ർ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്. നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ൾ​ക്ക് കേ​ടു​പാ​ട് സം​ഭ​വി​ക്കു​ക​യും വെ​ള്ള​പ്പൊ​ക്ക​ത്തി​ല്‍​പ്പെ​ട്ട് കാ​റു​ക​ള്‍ ഒ​ഴു​കി​പ്പോ​വു​ക​യും ചെ​യ്തി​ട്ടു​ണ്ട്. പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും വ​ന്‍​മ​ര​ങ്ങ​ള്‍ ക​ട​പു​ഴ​കിയിട്ടുണ്ട്. പലയിടത്തും, ഇൻറർനെറ്റ്​, ഫോൺ ബന്ധം തകർന്നത്​ രക്ഷാപ്രവർത്തനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. റൈൻ സീഗ്​ പ്രവിശ്യയിൽ സ്​റ്റെയിൻബാഷൽ അണക്കെട്ട്​ തകരാനുള്ള സാധ്യത മുൻനിർത്തി സമീപപ്രദേശങ്ങ​ളിലെ ആളുകളെ മറ്റ് ഗ്രാമങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ദുരന്തത്തിൽ ഒറ്റപ്പെട്ടവരെ കണ്ടെത്താനായി സൈന്യം ഹെലികോപ്​ടറുമായി രംഗത്തിറങ്ങി. പ്ര​ള​യ​ത്തി​ലും മ​ണ്ണി​ടി​ച്ചി​ലി​ലും പ​ല ഗ്രാ​മ​ങ്ങ​ളും ഒ​റ്റ​പ്പെ​ട്ട അ​വ​സ്ഥ​യി​ലാ​ണ്. നിലവിലെ സാ​ഹ​ച​ര്യ​ത്തി​ല്‍ രാ​ജ്യ​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റ​ന്‍ മേ​ഖ​ല​യി​ലും മ​ധ്യ ജ​ര്‍​മ​നി​യി​ലും അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

You might also like
Comments
Loading...