ഭ്രൂണഹത്യ കുറ്റകരമല്ല, മെക്സിക്കോയിൽ പള്ളി ആക്രമിച്ച ഫെമിനിസ്റ്റുകൾ

0 545

സ്വന്തം ലേഖകൻ

2020ലും, അന്താരാഷ്ട്ര വനിത ദിനത്തിന്റെ പിറ്റേന്ന് പള്ളികൾക്ക് നേരെ വ്യാപക ആക്രമണമാണ് ഫെമിനിസ്റ്റുകള്‍ നടത്തിയത്

Download ShalomBeats Radio 

Android App  | IOS App 

മെക്സിക്കോ സിറ്റി: മെക്സിക്കന്‍ സംസ്ഥാനമായ വെരാക്രൂസില്‍, ഇനി മുതൽ ഭ്രൂണഹത്യ കുറ്റകരമല്ല. ഭരണകൂടം കൈകൊണ്ട ഈ വിവാദ തീരുമാനത്തിന് പിന്നാലെ തലസ്ഥാന നഗരമായ സാലാപായിലെ ക്രൈസ്തവ പള്ളിയിൽ ഫെമിനിസ്റ്റുകൾ വ്യാപകമായി ആക്രമണം അഴിച്ചുവിട്ടു. പള്ളിക്കത്തും പുറത്തുമായി വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. 2020ലും, അന്താരാഷ്ട്ര വനിത ദിനത്തിന്റെ പിറ്റേന്ന് മെക്സിക്കോയില്‍ പള്ളികൾക്ക് നേരെ വ്യാപക ആക്രമണമാണ് അന്നും ഫെമിനിസ്റ്റുകള്‍ അഴിച്ചുവിട്ടത്.

ഇപ്പോൾ, ദൈവാലയത്തിന്റെ പുറംഭിത്തിയില്‍ ഭ്രൂണഹത്യ അനുകൂലികള്‍ പച്ചനിറം ഉപയോഗിച്ച് വികൃതമാക്കുകയും, ഭ്രൂണഹത്യ തുടരണം എന്നിങ്ങനെയുള്ള മുദ്രവാക്യങ്ങൾ എഴുതി വെച്ചു. രാജ്യത്ത് ഗര്‍ഭസ്ഥ ശിശുക്കളെ ഭ്രൂണഹത്യലുടെ ഇല്ലാതാക്കുന്നത് കുറ്റമല്ല, നിയമഭേദഗതി ജൂലൈ 20നാണ് വെരാക്രൂസ് കോണ്‍ഗ്രസ് പാസ്സാക്കിയത്. 25 പേര്‍ അബോര്‍ഷന് അനുകൂലമായി വോട്ട് ചെയ്തപ്പോള്‍, 13 പേര്‍ മാത്രമാണ് ജീവനെ അനുകൂലിച്ചത്. ഒരാള്‍ വോട്ടിംഗില്‍ നിന്നും വിട്ടുനിന്നു.

അതേസമയം ഭ്രൂണഹത്യ അനുകൂലവാദത്തെയും ദേവാലയം അലങ്കോലമാക്കിയ നടപടിയെയും അപലപിച്ചു കൊണ്ടു വിവിധ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.

You might also like
Comments
Loading...