നൈജീരിയയിലെ തട്ടിക്കൊണ്ടുപോയ 28 ക്രിസ്ത്യൻ സ്‌കൂൾ കുട്ടികളെ വിട്ടയച്ചു, 81 പേർ ഇപ്പോഴും തടവിലാണ്

0 711

നൈജീരിയ : ഈ മാസം ആദ്യം വടക്കൻ നൈജീരിയയിലെ ബെഥേൽ ബാപ്റ്റിസ്റ്റ് ബോർഡിംഗ് സ്‌കൂളിൽ നിന്നും തട്ടിക്കൊണ്ടു പോയ 28 കുട്ടികളെ ഞായറാഴ്ച വിട്ടയച്ചു, എന്നാൽ 81 പേർ ബന്ദികളായി തുടരുകയാണെന്നും മോചിപ്പിക്കാനുള്ള ചർച്ചകളിൽ പങ്കെടുത്ത പാസ്റ്റർ പറഞ്ഞു.

വടക്കുപടിഞ്ഞാറൻ നൈജീരിയയിൽ ഡിസംബർ മുതൽ കടുന സംസ്ഥാനത്തെ പത്താമത്തെ കൂട്ട സ്‌കൂൾ തട്ടിക്കൊണ്ടുപോക്കലാണ് ബെഥേൽ ബാപ്റ്റിസ്റ്റ് ഹൈസ്‌കൂളിന് നേരെയുണ്ടായ ആക്രമണം

Download ShalomBeats Radio 

Android App  | IOS App 

180 കുട്ടികൾ സാധാരണ സ്കൂളിൽ പഠിക്കാറുണ്ടെന്നും വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്ന പ്രക്രിയയിലാണെന്നും മാതാപിതാക്കൾ ഇന്റർനാഷണൽ ന്യൂസ് ഏജൻസിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

“ഇന്ന് രാവിലെ ഇരുപത്തിയെട്ട് വിദ്യാർത്ഥികളെ മോചിപ്പിച്ചു, മുമ്പ് നിരവധി വിദ്യാർത്ഥികൾ രക്ഷപ്പെട്ടു പക്ഷേ 81 പേർ ഇപ്പോഴും തടവിലാണ്.” റവ . ഇറ്റ് ജോസഫ് ഹയാബ് ഫോണിൽ റോയിട്ടേഴ്സിനോട് പറഞ്ഞു. തട്ടിക്കൊണ്ടു പോക്കലിന്റെ പിന്നിൽ മോചനപണം ആവശ്യപ്പെടുക എന്നതാണ് ലക്‌ഷ്യം. പൊലീസും കടുന സംസ്ഥാന ആഭ്യന്തര സുരക്ഷാ കമ്മീഷണറും ഇതിനോട് പ്രതികരിച്ചിട്ടില്ല.

തട്ടിക്കൊണ്ടുപോക്കലിനെ തുടർന്ന് എല്ലാ സ്കൂളുകളും അടച്ചിടുവാനും , അതിനോട് ചേർന്നുള്ള 12 ഇടങ്ങളിലെ സ്കൂളുകളും അടച്ചിടുവാനും ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ സ്കൂളുകൾ തുറക്കരുത് എന്നും കടുന സംസ്ഥാന അധികൃതർ അറിയിച്ചു.

നൈജീരിയയിൽ ഇത്തരം തട്ടിക്കൊണ്ടുപോക്കൽ ആദ്യം നടത്തിയത് ജിഹാദി ഗ്രൂപ്പായ ബോക്കോ ഹറാമും പിന്നീട് അതിന്റെ ഓഫ്‌ഷൂട്ട് ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രവിശ്യയുമാണ്, എന്നാൽ ഈ തന്ത്രം ഇപ്പോൾ മറ്റ് ക്രിമിനൽ സംഘങ്ങൾ സ്വീകരിച്ചിട്ടുണ്ട്.

You might also like
Comments
Loading...