ലോകത്തിന്‍റെ പലഭാഗത്തും ഫേസ്ബുക്കിന് കീഴിലുള്ള എല്ലാ സാമൂഹ്യ മാധ്യമങ്ങളും മണിക്കൂറുകളായി നിശ്ചലം

0 1,349

നിശ്ചലാവസ്ഥയുടെ കാരണം ലോകത്തെ അറിയിക്കുവാനായി, ഒടുവിൽ ഫേസ്ബുക്ക് അധികൃതർ, ട്വീറ്ററിനെ ആശ്രയിച്ചു

Download ShalomBeats Radio 

Android App  | IOS App 

കാലിഫോണിയ: ഫേസ്ബുക്ക്, വാട്‌സ് ആപ്പ്, ഇന്‍സ്റ്റാഗ്രാം എന്നീ സാമൂഹിക മാധ്യമങ്ങളെല്ലാം പ്രവർത്തനരഹിതമായിട്ട് മൂന്ന് മണിക്കൂറിലേറയായി. തിങ്കളാഴ്ച വൈകുന്നേരം മുതൽ സമൂഹമാധ്യമങ്ങളായ വാട്സാപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയുടെ പ്രവർത്തനം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിശ്ചലമായത്. പ്രവർത്തനം തടസപ്പെട്ടതിൽ ഖേദിക്കുന്നുവെന്ന് ഫേസ്ബുക്ക് തങ്ങളുടെ വെബ്സൈറ്റിൽ വ്യക്തമാക്കി. ഇന്ത്യയിൽ, രാത്രി ഒമ്പത് മണിക്ക് മുന്നേ തന്നെ സോഷ്യൽ മീഡിയയിലെ പ്രമുഖർ പണിമുടക്കി. വാട്സാപ്പും ഇൻസ്റ്റഗ്രാമും മെസഞ്ച‍റുമടക്കം ഫേസ്ബുക്ക് കുടുംബത്തിലെ ആപ്പുകളെല്ലാം ഒരുമിച്ച് ലോകവ്യാപകമായി നിശ്ചമായതോടെ ഇന്‍റർനെറ്റ് തന്നെ അടിച്ചു പോയോ എന്ന സംശയത്തിലായിരുന്നു പലരും. വാട്സാപ്പിൽ മെസേജ് പോകുന്നില്ല, സ്റ്റാറ്റസ് ലോഡാവുന്നില്ല, എഫ്.ബി പോസ്റ്റും ചെയ്യാനാകുന്നില്ല. ഇൻസ്റ്റയും പോയോ !! നെറ്റ് ഓഫ‍ർ തീ‍ർന്നോയെന്നും വൈഫൈ അടിച്ചുപോയോ എന്നും വരെ പലരും സംശയിച്ചു. സാങ്കേതിക പ്രശ്നം നേരിടുണ്ടെന്ന് ട്വീറ്റുകള്‍ വന്നതോടെയാണ് ഫേസ്ബുക്കെന്ന വമ്പന്‍റെ കീഴിലുള്ള എല്ലാ ആപ്പുകളും കൂട്ടത്തോടെ പണിമുടക്കിയതാണെന്ന് വ്യക്തമായത്. ഇന്ത്യയിൽ മാത്രം 410 ദശലക്ഷം ഉപയോക്താക്കളാണ് ഫേസ്ബുക്കിനുള്ളത്. 510 ദശലക്ഷം ഉപയോക്താക്കളാണ് വാട്സാപ്പിനുള്ളത്. 210 ദശലക്ഷം ആളുകളാണ് ഇന്ത്യയിൽ ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നത്. ചില സാങ്കേതിക കാരണങ്ങളാല്‍ പ്രവര്‍ത്തനങ്ങളില്‍ തടസം നേരിട്ടതാണെന്നാണ് ഫേസ്ബുക്കിന്‍റെ അറിയിപ്പ്. ഇതിൽ ഖേദിക്കുന്നുവന്നും എല്ലാം ശരിയാകുമെന്നും ഫേസ്ബുക്ക് ഉപയോക്താക്കൾക്കായി പുറത്തിറക്കിയ സന്ദേശത്തില്‍ വ്യക്തമാക്കി. ഫേസ്ബുക്ക് സേവനങ്ങള്‍ തടസ്സപ്പെട്ടതിനെ കുറിച്ച് നിരവധി ആളുകള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. തടസം നേരിട്ടുന്നുണ്ടെന്ന് വാട്സ് ആപ്പും സ്ഥിരീകരിച്ചു. വാട്സ് ആപ്പ് പ്രവർത്തനങ്ങൾ തടസപ്പെട്ടിരിക്കുകയാണെന്ന് ട്വിറ്ററിലൂടെയാണ് കമ്പനി സ്ഥിരീകരിച്ചത്. പ്രശ്നം എത്രയും പെട്ടന്ന് പരിഹരിക്കുമെന്നും ഉപയോക്താക്കളുടെ ക്ഷമയ്ക്ക് നന്ദിയെന്നും വാട്സാപ്പ് ട്വീറ്റ് ചെയ്തു. എന്നാല്‍, സേവനങ്ങള്‍ എപ്പോള്‍ പുനഃസ്ഥാപിക്കപ്പെടും എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.

You might also like
Comments
Loading...