ചർച്ച് ഓഫ് ഗോഡ് യൂ കെ & ഇ യു 15 ആമത് കോൺഫെറെൻസിന് അനുഗ്രഹീത സമാപ്തി, 2022 – 2024 വർഷത്തെ പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു.

0 1,694

യു കെ: ചർച്ച് ഓഫ് ഗോഡ് യൂ കെ & ഇ യു മലയാളം സെക്ഷന്റെ നേതൃത്വത്തിലുള്ള ഫാമിലി കോൺഫ്രൻസ് (കുടുംബ സംഗമം) 2022 ജൂലൈ 15,16,17 തീയതികളിൽ ദി പയനിയർ സെന്റർ കിഡ്‌ടെർമിൻസ്റ്ററിൽ (The Pioneer Centre, Kidderminster) വച്ച് നടത്തപ്പെട്ടു. ജൂലൈ 15 വെള്ളിയാഴ്ച്ച വൈകിട്ട് 06 :30 ന് ആരംഭിച്ച ഫാമിലി കോൺഫ്രൻസ് ചർച്ച് ഓഫ് ഗോഡ് യൂ കെ & ഇ യു ഓവർസിയർ റവ. ഡോ. ജോ കുര്യൻ പ്രാർത്ഥിച്ചു ഉദ്‌ഘാടനം നിർവഹിച്ചു.

ചർച്ച് ഓഫ് ഗോഡ് യൂ കെ & ഇ യു ഓവർസിയർ റവ. ഡോ. ജോ കുര്യൻ

Download ShalomBeats Radio 

Android App  | IOS App 

പാസ്റ്റർ ബ്ലെസ്സൺ ചെറിയാൻ, കാനഡ മുഖ്യാഥിതി ആയി ദൈവ വചനം പ്രഘോഷിച്ചു. കുട്ടികൾക്കും, യൗവ്വനക്കാർക്കും സഹോദരിമാർക്കും ,മാതാപിതാക്കൾക്കുമായി പ്രത്യകമായി മീറ്റിംഗുകൾ കോൺഫറൻസിൽ ക്രമീകരിച്ചു.

ബ്രദർ ബിനു യോഹന്നാന്റെ നേതൃത്വത്തിൽ വിവിധ സഭകളിൽ നിന്നും തിരഞ്ഞെടുത്ത സഹോദരി സഹോദരന്മാർ ഗാന ശുശ്രൂഷ നടത്തി.

ചർച്ച് ഓഫ് ഗോഡ് യൂകെ & ഇയു ഓവർസിയർ റവ. ഡോ. ജോ കുര്യന്റെ നേതൃത്വത്തിൽ, പാസ്റ്റർ വർഗീസ് തോമസ് , പാസ്റ്റർ തോമസ് ജോർജ് , ഇവാ. ഡോണി തോമസ് ബ്രദർ.ജോസ്മോൻ പൗലോസ് ബ്രദർ.മാമ്മൻ ജോർജ്ജ്, പാസ്റ്റർ ബിജു ചെറിയാൻ , പാസ്റ്റർ ഷിനു യോഹന്നാൻ , ബ്രദർ ബ്ലസൻ തോമസ് , ബ്രദർ ക്രിസ്റ്റോ എന്നിവർ നേതൃത്വ നിരയിൽ പ്രവർത്തിച്ചു.

ജൂലൈ 16 ശനിയാഴ്ച നടന്ന ജനറൽ ബോഡി മീറ്റിംഗിൽ 2022 – 2024 വർഷത്തെ പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു.

2022 – 2024 വർഷത്തെ പുതിയ നേതൃത്വം

അസിസ്റ്റന്റ് ഓവർസിയർ പാസ്റ്റർ ജോൺ മത്തായി , നാഷണൽ സെക്രെട്ടറി പാസ്റ്റർ തോമസ് ജോർജ്ജ് , നാഷണൽ ട്രഷറർ ഇവാ. ടോണി തോമസ്, ഇവാഞ്ചലിസം ആൻഡ് ചർച്ച് ഗ്രോത്ത് ഡയറക്ടർ പാസ്റ്റർ ഫിന്നി ജോൺ, ജോയിന്റ് സെക്രട്ടറി പാസ്റ്റർ ഷിനു യോഹന്നാൻ , ജോയിന്റ് ട്രഷറർ പാസ്റ്റർ ജോസ്‌മോൻ പൗലോസ്, സൺ‌ഡേ സ്കൂൾ കോ-ഓർഡിനേറ്റർ ബ്രദർ ബ്ലസൻ തോമസ് , യൂത്ത് കോ-ഓർഡിനേറ്റർ ബ്രദർ ക്രിസ്റ്റോ വിൽ‌സൺ,

റീജിയൻ സൂപ്പർവൈസർസ് പാസ്റ്റർ വർഗീസ് തോമസ് (Scotland & Ireland), പാസ്റ്റർ ജോൺ മത്തായി (North England), പാസ്റ്റർ ബിജു ചെറിയാൻ (Midlands), പാസ്റ്റർ ഷാജി മാത്യു (South West), പാസ്റ്റർ സജി മാത്യു (London South West), പാസ്റ്റർ തോമസ് ജോർജ്ജ് ( London Norh East) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

17 ഞായാറാഴ്ച നടന്ന പൊതു സഭാ യോഗത്തോട് കോൺഫ്രൻസ് സമാപിച്ചു

You might also like
Comments
Loading...