ചന്ദ്രന് ശേഷം, കൃത്രമ സൂര്യൻ നിർമ്മിക്കാനൊരുങ്ങി ചൈന
ബെയ്‌ജിങ്:ഭൂമിക്കാവശ്യമായ ഊര്‍ജ്ജം ഉത്പാദിപ്പിക്കാന്‍ കൃത്രിമ സൂര്യനെ ഒരുക്കാന്‍ പദ്ധതിയിട്ട് ചൈന രംഗത്തെത്തിയിരിക്കുന്നു.
ചൈനയിലെ ഹെഫി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ സയന്‍സസിലെ ശാസ്ത്രജ്ഞര്‍മാരാണ് ഭൗമാധിഷ്ഠിതമായ സണ്‍ സിമുലേറ്റര്‍ നിര്‍മിക്കാനുള്ള ശ്രമം തുടങ്ങിയിരിക്കുന്നത്.അടിസ്ഥാപരമായി ഒരു ആറ്റോമിക് ഫ്യൂഷന്‍ റിയാക്ടറാണിത്. ഈ റിയാക്ടറിന് 10 കോടി ഡിഗ്രി സെല്‍ഷ്യസ് താപം ഉത്പാദിപ്പിക്കാനുള്ള ശേഷിയാണ് ഉള്ളതെന്ന് ഗവേഷകര്‍ പറയുന്നു