യേശുവിന്റെ എന്ന് കരുതപ്പെടുന്ന 1500 വർഷം പഴക്കമുള്ള ചായ ചിത്രങ്ങൾ കണ്ടെത്തി

0 1,556

ജെറുസലേം: ഇസ്രായേലിലെ നെഗേവ് മരുഭൂമിയിലെ ഉപേക്ഷിക്കപ്പെട്ട ബൈസന്റൈന്‍ ദേവാലയാവശിഷ്ടങ്ങളില്‍ നിന്നും കർത്താവായ യേശു ക്രിസ്തുവിന്റെന്നു കരുതപ്പെടുന്ന ആയിരത്തിഅഞ്ഞൂറോളം വര്‍ഷം പഴക്കമുള്ള ഛായചിത്രം കണ്ടെത്തി. ഇസ്രായേലി പുരാവസ്തു ഗവേഷകരാണ് ഈ കണ്ടെത്തലിനു പിന്നില്‍. ആന്റിക്വിറ്റി എന്ന കേംബ്രിജ് ജേര്‍ണലിലാണ് കണ്ടെത്തലിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഉള്ളത്. യുവാവായ യേശുവിന്റേതെന്ന് പുരാവസ്തുഗവേഷകര്‍ അവകാശപ്പെടുന്ന ഈ ചിത്രത്തില്‍ നീളം കുറഞ്ഞ ചുരുണ്ട മുടിയിഴകളും, നീണ്ട മുഖവും, വലിയ കണ്ണുകളും, നീണ്ട മൂക്കുമാണുള്ളത്. ചിത്രം പുനര്‍രചിക്കുവാനുള്ള ശ്രമത്തിലാണ് ഗവേഷകര്‍.

You might also like
Comments
Loading...