ഇറാഖിൽ ക്രൈസ്തവരുടെ ഭവനം പിടിച്ചെടുത്തു
ബാഗ്ദാദ്: ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികളിൽ നിന്നും രക്ഷ നേടാൻ പലായനം നടത്തിയ ക്രെെസ്തവ വിശ്വാസികളുടെ ഭവനങ്ങൾ പിടിച്ചെടുക്കുന്നതായി റിപ്പോര്‍ട്ട്. ഇറാഖിലെ അറബിക് മാധ്യമമായ അൽ സുമാരിയയാണ് ക്രെെസ്തവരുടെ ഭവനങ്ങൾ അന്യായമായി പിടിച്ചെടുക്കപ്പെടുന്നതായുളള വാർത്ത പുറത്തു വിട്ടത്. എണ്ണം എത്രയാണെന്ന് കൃത്യമായി പറയാൻ കഴിയില്ല.
അതേസമയം, ലോക ദരിദ്ര ദിനത്തില്‍ വത്തിക്കാനിലേക്കു ക്ഷണിക്കപ്പെട്ട മൂവായിരം പാവങ്ങള്‍ക്കൊപ്പം ഭക്ഷണം കഴിച്ചു ഫ്രാന്‍സിസ് മാർപാപ്പ. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ പോള്‍ ആറാമന്‍ ഹാളിലെ ഉച്ചഭക്ഷണത്തിന് പാപ്പ എത്തിയത്. പ്രകൃതിവിഭവങ്ങള്‍ ലോകത്തെ എല്ലാവര്‍ക്കുംകൂടി അവകാശപ്പെട്ടതാണെന്നും സമ്പന്നരുടെ ശബ്ദകോലാഹലങ്ങളില്‍ ദരിദ്രരുടെ നിലവിളികള്‍ മുങ്ങിപ്പോകുന്നതായും മാര്‍പാപ്പ പറഞ്ഞു.