കാമറൂണിൽ നടന്ന രാഷ്‌ട്രീയ സംഘട്ടനത്തിൽ വൈദികൻ കൊല്ലപ്പെട്ടു

0 1,269

യൗണ്ടേ: ആഫ്രിക്കൻ രാജ്യമായ കാമറൂണിൽ രാഷ്ട്രീയ നേതൃത്വവും സൈന്യവും തമ്മില്‍ നടക്കുന്ന സംഘട്ടനങ്ങളില്‍ വീണ്ടും ഒരു വൈദികന്‍ കൂടി കൊല്ലപ്പെട്ടു.
ഇന്നലെ മാംഫെ നഗരത്തിൽ നടന്ന വെടിവെയ്പ്പിലാണ് ഫാ. കോസ്മാസ് ഒമബാറ്റോ ഓണാരി എന്ന വൈദികന്‍ കൊല്ലപ്പെട്ടത്. മിൽ ഹിൽ മിഷനറീസ് സഭാംഗമായ അദ്ദേഹം വൈദികനായി അഭിഷിക്തനായ 2017 മാർച്ച് മുതൽ കാമറൂണില്‍ സേവനമനുഷ്ഠിച്ച് വരികയായിരുന്നു. അക്രമികൾ അദ്ദേഹത്തെ ലക്ഷ്യം വച്ച് വെടിയുതിർക്കുകയായിരുന്നുവെന്ന് സഭാധികൃതർ പ്രസ്താവനയില്‍ കുറിച്ചു.
അതേസമയം, യമനില്‍ നടക്കുന്ന യുദ്ധത്തില്‍ മുന്ന് വര്‍ഷത്തിനുള്ളില്‍ അഞ്ച് വയസിന് താഴെയുള്ള 85,000 കുട്ടികള്‍ മരിച്ചെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. അന്താരാഷ്ട്രതലത്തിലുള്ള എന്‍ജിഒ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പശ്ചിമ ഏഷ്യന്‍ രാജ്യത്ത് കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിക്കാതിരിക്കാന്‍ വെടിനിര്‍ത്തല്‍ അത്യാവശ്യമാണെന്ന് എന്‍ജിഒ ആവശ്യപ്പെട്ടു.

 

You might also like
Comments
Loading...