വേദപുസ്ത ഭാഷ തർജ്ജിമ; ഇനി മുതൽ ഏറ്റവും മികച്ച സംവിധാനം
വാഷിംഗ്‌ടൺ: ഒരു ഭാഷയില്‍ നിന്നും മറ്റൊരു ഭാഷയിലേക്കുള്ള കംപ്യൂട്ടര്‍ തര്‍ജ്ജമകള്‍ വേഗത്തിലും, കൃത്യമായും ചെയ്യുന്നതിന് ബൈബിള്‍ വാക്യങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള ‘ശൈലീ-പരിഭാഷ ആല്‍ഗോരിത’ത്തില്‍ അധിഷ്ഠിതമായ പുതിയ കംപ്യൂട്ടര്‍ പ്രോഗ്രാം പരീക്ഷണ ഘട്ടത്തില്‍.
ഇന്ത്യാന യൂണിവേഴ്സിറ്റിയുടെ ഡാര്‍ട്മൗത്ത് കോളേജിലെ ഗവേഷകരാണ് പുതിയ സംവിധാനത്തിന് ചുക്കാന്‍ പിടിക്കുന്നത്. പ്രോഗ്രാമിനായി പഴയ-പുതിയ നിയമങ്ങളുള്ള 34 ഇംഗ്ലീഷ് ബൈബിള്‍ വേര്‍ഷനുകളാണ് ഉപയോഗിക്കുന്നത്. ചരിത്രത്തില്‍ ഏറ്റവുമധികം ഉദ്ധരിക്കപ്പെടുകയും, വ്യാഖ്യാനിക്കപ്പെടുകയും, ക്രമപ്പെടുത്തപ്പെടുകയും ചെയ്യപ്പെട്ടിട്ടുള്ള രചന ബൈബിളായതുകൊണ്ടാണ് തങ്ങള്‍ ബൈബിള്‍ തിരഞ്ഞെടുത്തതെന്ന് ഗവേഷകര്‍ പറഞ്ഞു.