യേശുക്രിസ്തുവിനെ പറ്റിയുള്ള പരാമർശം ; പാകിസ്ഥാൻ പ്രധാനമന്ത്രി വിവാദത്തിൽ

0 1,163

കറാച്ചി: യേശു ക്രിസ്തു ജീവിച്ചിരുന്നുവെന്ന കാര്യത്തിനു സാധ്യത കുറവാണെന്ന പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പരാമര്‍ശം വിവാദമാകുന്നു. പ്രസ്താവനയ്ക്ക് പിന്നാലെ ഇമ്രാൻ ഖാന്റെ ചരിത്രത്തിലുളള അജ്ഞതയെ പരിഹസിച്ച് ട്വിറ്റർ ലോകത്തു നിന്നും അനേകം പ്രതികരണങ്ങൾ ഉണ്ടായി. മോശയെ കുറിച്ച് ഏതാനും ചില ചരിത്ര പരാമർശങ്ങൾ ഉണ്ടെന്നും എന്നാൽ യേശുവിനെ പറ്റിയുള്ള ചരിത്ര പരാമർശങ്ങൾ ഒന്നും നമ്മുക്ക് കാണാൻ സാധിക്കുന്നില്ലായെന്നുമുളള പരാമർശമാണ് ഇമ്രാൻ ഖാൻ നടത്തിയത്. ഇസ്ളാമിക പ്രവാചകനായ മുഹമ്മദിന്റെ ജൻമ ദിനം ആഘോഷിക്കാനായി കൂടിയ ഒരു സമ്മേളനത്തിലാണ് വിവാദ പരാമര്‍ശം.

You might also like
Comments
Loading...