മതനിന്ദ ആരോപണം, രണ്ട് സഹോദരങ്ങൾക്ക് വധശിക്ഷ വിധിച്ച് പാകിസ്ഥാൻ കോടതി

0 1,871

ഇസ്ലാമബാദ്: മതനിന്ദ എന്ന ഗുരുതര കുറ്റം ആരോപിച്ച്, ജയിലിൽ കഴിയുന്ന രണ്ട് സഹോദരങ്ങൾക്ക് പാകിസ്ഥാനിലെ ലാഹോർ കീഴ്കോടതി വധശിക്ഷക്ക് വിധിച്ചു.

പാകിസ്താനിലെ ലാഹോർ സ്വദേശികളായ ഖൈസർ അയൂബ്, അമൂന് അയൂബ് എന്നി സഹോദരങ്ങൾക്കാണ് ഈ ക്രൂരത വിധിക്കപ്പെട്ടത്. 2011ൽ, ഇരുവരുടെയും ഉടമസ്ഥതയിലുള്ള വെബ്സൈറ്റ് വഴി മറ്റ് മതത്തെ നിന്ദിച്ചു എന്നാണ് ആരോപിക്കപ്പെട്ടിരിക്കുന്നത്.

Download ShalomBeats Radio 

Android App  | IOS App 

ഈ വിധിക്ക് എതിരെ ലാഹോർ ഹൈകോടതിയെ സമീപിക്കുമെന്ന് പ്രമുഖ സംഘടനയായ സെന്റർ ഫോർ ലീഗൽ അസ്സിസ്റ്റൻസ് ആൻഡ് സെറ്റിൽമെന്റ് വിവിധ മാധ്യമങ്ങളോട് പറഞ്ഞു.അതേസമയം, ലോകത്തിൽ വധശിക്ഷ എന്ന ക്രൂരവിധി നിർത്തലാക്കണമെന്ന് എന്ന് ആവർത്തിച്ചു പ്രസ്താവന പുറപ്പെടുവിച്ച് ഫ്രാൻസിസ് മാർപാപ്പാ. ദൈവം ദാനമായി നൽകുന്ന ഈ ജീവൻ, മനുഷ്യൻ എടുക്കാൻ ഒരു അവകാശവുമില്ല, പകരം ജീവൻ പരിരക്ഷിക്കപ്പെടുകയാണ് ചെയ്യപെടേണ്ടത് എന്ന അദ്ദേഹം കൂട്ടിച്ചേർത്തു.

 

You might also like
Comments
Loading...